Friday, May 18, 2007

പാവം ഒരു രാജാവിന്‍റെ കഥയില്ലായ്മ.

ഇന്നലെ, അവന്‍‍ വിളിച്ചിരുന്നു.
ഞങ്ങള്‍‍ വരുന്നു.
വര്‍ഷങ്ങളുടെ തപസ്സില്‍‍ രാജാവിന്‍റെ ഓര്‍മ്മകളിലൊരു സുഗന്ധം വീശി.
അവന്‍‍ വരുന്നു.
കുട്ടനെ വിളിച്ചറിയിച്ചു.
അവന്‍‍ വരുന്നു.
ദിഗന്ധങ്ങള്‍‍ കേള്‍ക്കുമാറുച്ചത്തില്‍‍ കൊക്രൂണിയുടെ അന്ധകാരത്തിന്‍റെ കറുത്ത നിഴലുകള്ക്കിക്കരെ നിന്നു് കൂകി.... അവന്‍‍ വരുന്നു.
ദേവയാനിയെ അറിയിക്കാനായി തട്ടിന്‍‍ പുറം തേടി സപ്രമഞ്ചക്കട്ടിലില്‍ ഇരുന്നു മോങ്ങി.

്>
അവന്‍ വരുന്നു.
ഏഴിലം പാല ചിരിച്ചില്ല. മട്ടുപ്പാവിനുമുകളിലൂടെ കണ്ട കഴുവിടാന്‍‍ കുന്നും കുലുങ്ങിയില്ല. പിന്നെ ചന്ദ്രികയില്‍‍ ഒരു മദനോത്സവം ഒരുക്കുന്ന കൊട്ടാരം പറമ്പിലെ മരക്കാലുകള്‍‍ നിന്നു് പുലമ്പി...വട്ടന്‍ രാജാവു്. ഗന്ധര്‍വനിറ്ങ്ങി. യക്ഷ കിന്നരികളിറങ്ങി.


രാജാവു് പുലമ്പിക്കൊണ്ടേയിരുന്നു. നോക്കൂ അവന്‍‍ വരുന്നു.
കുട്ടന്‍‍ നായരുടെ നഷ്ടപ്പെട്ട ചിരി തിരിച്ചു വരുന്നു. കൊക്രൂണിയിലെ നീര്‍ക്കോലികള്‍ തല പൊക്കി നോക്കുന്നു. ദേവയാനിയെ ഓര്‍ത്തു കണ്ണുനീര്‍‍ പൊഴിക്കുന്ന സാലഭഞികകള്‍ മൃദു മന്ദഹാസം പൊഴിച്ചു.
അപ്പോഴും രാജാവു പറഞ്ഞു കൊണ്ടിരുന്നു. അവന്‍ വരുന്നു.