Wednesday, August 09, 2006
ആദ്യ വിളംബരം
ആരവിടെ
വീണ്ടും ചോദിച്ചു ആരവിടെ,
അടിയന് എന്നുള്ള ശബ്ദത്തിനായി രാജാവു് കാതോര്‍ത്തു.
ഇല്ല. ആരുമില്ല.
പിന്നെ രാജാവു് തന്റെ വിളംബരം ഒന്നു കൂടി ഓടിച്ചു നോക്കി.
ആദ്യമായി കുറേ ദിവസന്ങള് കൂടി ആല്മാര്ഥമായി ചിരിച്ചു.
ഒരു തീരുമാനമെടുക്കാന്‍ ഒക്കാതെ രാജാവു മൂന്നു നാലു ചാലുകള്‍ അന്ങോട്ടും ഇന്ങൊട്ടും നടന്നു.
കൊട്ടാരത്തിനുള്ളിലെ ഇടനാഴികളില്‍ ഒളിച്ചുനിന്ന ഇരുട്ട് രാജാവിനെ കൊഞ്ജനം കുത്തി.
സാല ഭഞ്ജികകള്‍ ചിലങ്കകള്‍ ഊരി വച്ചു.
സേവകരില്ലാതെ രാജവൈദ്യന്മാരില്ലാതെ,
പള്ളി ഉറക്കം നഷ്ടപ്പെട്ട രാജാവു് തന്റെ ആദ്യത്തെ വിളംബരം കീറി കാറ്റില്‍ പറത്തി.
പൊട്ടിച്ചിരിച്ചു കൊണ്ടു വീണ്ടും ചോദിച്ചു.
ആരവിടെ.
Subscribe to:
Post Comments (Atom)
12 comments:
കിലുക്കം, ലാലേട്ടന്, രേവതി ഇതെല്ലാം ഓര്‍മ്മ വരുന്നു :)
പണ്ട് ഒരു കോട്ടയം രാജാവ് ഇതുപോലെ വിളംബരവുമായി വന്നിരുന്നു. ഇപ്പോള്‍ കാണുന്നില്ല.
സ്വാഗതം കേട്ടോ.
ആരവിടെ..
അടിയന്....
ഉം എന്താണു് കാര്യം.
വക്കാരി എന്നൊരാള്‍ കോട്ടയം രാജാവിന്റെ കഥയുമായിട്ടു്.....
ഈ കൊട്ടാരത്തിലും കോട്ടയം രാജാവോ..
ഉം.ഹഹഹഹാ ഹാ..
ആ വാളും പരിചയും തരൂ.
ആരവിടെ?
ആരുമില്ല !!!
സാരമില്ല!!!
വി. കെ. എന്നിന്റെ കഥയിലാണെന്നു തോന്നുന്നു ഇങനെയൊരു രാജവിനെ പണ്ടു കണ്ടത്..
ആ രാജാവിന്റെ ആരാ....?
മൌനത്തിന്റെ
വാചാലതകളില്‍,മറന്നു പോകുന്ന ഓര്‍മ്മകളില്‍.
കടന്നു പോവുന്ന കാലം എന്ന പ്രഹേളികയില്‍,
പാവം രാജാവു് പകച്ചു നില്ക്കുമ്പോള്,
സ്വാഗതമോതിയ ശ്രീജിത്ത്,ദിവാസ്വപ്നം,തണുപ്പന്‍,
ശനിയന്‍,വക്കാരിമഷ്ടാ,ലാപുഡ
നിന്ങള്ക്കെല്ലാം ഈ പാവം രാജാവിന്റെ
പൂച്ചെണ്ടുകള്‍.
മൌനത്തിന്റെ
വാചാലതകളില്‍,മറന്നു പോകുന്ന ഓര്‍മ്മകളില്‍.
കടന്നു പോവുന്ന കാലം എന്ന പ്രഹേളികയില്‍,
പാവം രാജാവു് പകച്ചു നില്ക്കുമ്പോള്,
സ്വാഗതമോതിയ ശ്രീജിത്ത്,ദിവാസ്വപ്നം,തണുപ്പന്‍,
ശനിയന്‍,വക്കാരിമഷ്ടാ,ലാപുഡ
നിന്ങള്ക്കെല്ലാം ഈ പാവം രാജാവിന്റെ
പൂച്ചെണ്ടുകള്‍.
രാജാവിനും സ്വാഗതം
രാജാവിനു സ്വാഗതം!
പാവം രാജാവിന് ഒരു പാവം പ്രജയുടെ സ്വാഗതം :)
രാശാവേ
ഈ ആദിത്യന്റെ, സോറി അടിയന്റെ സ്വാഗതം...
പള്ളി-വിളമ്പരങ്ങള്‍ ഇനിയും പോരട്ടെ...
ഇത്തിരി വെട്ടം,അത്തിക്കുറിശ്ശി,സൂ,ആദിത്യന്,
നിന്ങള്ക്കൊരായിരം അഭിവാദ്യങള്.
നിന്ങളെ ഓരൊരുത്തരേയും കൈപിടിച്ചു ഞാന്‍ എന്റെ കൊട്ടാരത്തിലേയ്ക്കു് ക്ഷണിക്കുന്നു.
പാവം ഈ രാജാവിനു് നന്മകള് അല്ലാതെ ഒന്നും തരാനില്ല.
രാജാവേ . സ്വാഗതം.
(ഹൊ,ഈ, ചുവന്ന പരവതാനിക്കൊക്കെ ഇപ്പൊ എന്താ വാടക.)
ആനകളില്ലാതേ അമ്പാരി ഇല്ലാതെ,
ആറാട്ടു നടക്കാറുണ്ടിവിടേ.
അതുപോലെ,
പരവതാനികളില്ലാതെ,
പരിവാരമില്ലാതെ
പാവം രാജാക്കള്‍ വാഴുന്നിണ്ടിവിടേ.
സന്തോഷമായിരിക്കുന്നു.
അവധിക്കാലം ഒരു രാജാവായി ആസ്വദിക്കുക
Post a Comment