കുട്ടനാണെന്നോടു വന്നു പറഞ്ഞത്.
കൊട്ടാരത്തിലാരും വരുന്നില്ല.
കൊട്ടകൊത്തളങ്ങള്‍ ഇടിഞ്ഞതാകുമോ.?
മര്‍ത്യ തൃഷ്ണ,
മുജ്ജന്മ പാപം. മണ്ണാങ്കട്ട.
ധും.
കണക്കെടുത്തോ.
എടുക്കനൊന്നും ഇല്ല. നിര്‍ത്താന്‍ പോലും ഇല്യ.
എവിടെ പൊടി പൂരം.
മമ്മൂട്ടി സ്വാഹ. അതു ശരി. ആരാണയാള്‍.?
തിരുമേനി വിഡ്ഢിത്തം ഉവാചാതെ.
മമ്മൂട്ടി ഈസ് ത ഹീറോ ഓഫ് മലയാളം സിനിമാസ്സ്.
അയാള്‍ക്കിവിടെ.?
അവിടെ പോരാ. എന്തോന്ന് പോരാ. രൂപാ... പ്രശസ്തി....?
അതൊന്നുമല്ല.
ഒരു നമ്പര്‍ കറക്കി കറക്കി.. പല നമ്പരും കറക്കാന്‍.
ഇവിടെ നേര്ക്കു നേര്‍ മുട്ടാം. സാമൂഹ്യ പാഠം. !
സത്യം.
സത്യനേത്.
പിന്നേം ശുംഭത്വം.
സാമൂഹ്യ... സമൂഹാ.. രാഷ്ട്രീയാ....വോട്ടാ..ഇലക്ഷനാ...
ഭരണം.
ശരി കുട്ടാ... ഇതും മാരണം.
നീ ആ പെട്ടി ഒന്നു ശരിയാക്ക്.
ഞാനൊന്നു നോക്കിയിരിക്കാം.
എന്‍റെ കോണകം ഉണങ്ങുന്നതു വരെ നല്ല മൂന്നാലു ബ്ലോഗുകള്‍ തുറന്നിട്.
ഞാനൊന്നു നോക്കട്ടെ. എന്താ ശുംഭന്മാര്‍ പറയുന്നത് എന്ന് നമുക്കും അറിയണമല്ലോ.
ശരി. നമ്മുടെ ബ്റോഡ് ബോണ്ഡ് തൊറന്നു. ഞാന്‍ അല്പം ചുക്കു കാപ്പി നിര്‍മ്മിക്കാം.
ചുമ്മാ ഇരുന്ന് ഈ ബ്ലോഗുകള്‍ വായിച്ച് ആര്മ്മാദിച്ച് നിലവിളിക്കോ...
കുട്ടന്‍ പോയി.
ഞാനെന്‍റെ കസേരയിലിരുന്നു ഒന്ന് കറങ്ങി.
കറക്കത്തിനു ശേഷം....
ഒന്നു ചോദിച്ചു പോയി.....ആരവിടെ.?
നേര്‍ത്യാലുള്ളത് തൂത്താ പോകുമോ.? രക്തത്തിലിരിക്കുകയല്ലേ രാജാക്കന്മാര്‍.!
ഹാഹാ...ദിഗന്തങ്ങള്‍ വിറച്ചില്ല....പിന്നെ,
കുട്ടന്‍ വന്നു വിരട്ടി.
ചുമ്മാ മിണ്ടാണ്ടിരുന്ന് ആ മണങ്കൂസ്സ് ബ്ലോഗുകള്‍ വായിച്ച് ആയുസ്സിലെ പാപം തീര്‍ക്കോ....
ലാപുടയുടെ ബ്ലോഗ്..
--------------------
ഹാഹാ...നല്ല കവിതകള്‍...
കൊള്ളാം കൊച്ചനെ.
ലാപുടാ.....
കാറ്റിലലിഞ്ഞ
കരച്ചിലുകള്‍
വന്നു തൊടുമ്പോഴാണ്
മുളങ്കാട്ടില്‍ നിന്ന്
ഭാഷയിലില്ലാത്ത
ഞരക്കങ്ങളുണ്ടാകുന്നത്.
മണ്‍മറഞ്ഞവരുടെ
പറഞ്ഞുതീരാത്ത
വാക്കുകള്‍ മണത്താണ്
വേരുകള്‍
വളഞ്ഞു തിരിഞ്ഞ്
ചിത്ര ലിപികളാവുന്നത്.
പുസ്തക പ്രസാദനത്തിനു് രാജാവിന്‍റെ ആശംസകള്‍.!
കവിത വായിച്ച് രാജാവ് ആത്മ സംതൃപ്തിയില്‍. കുട്ടന്‍ കാണുന്നുണ്ടായിരുന്നു.
ഇഷ്ടപ്പെട്ട കഥകളും കവിതകളും വായിക്കുമ്പോള്‍ രാജാവ് ആ പഴയ കാലത്തേയ്ക്ക് തിരിച്ചു വരുന്നത്.
മനസ്സ് ലോലമായി മുളങ്കാട്ടില്‍ നിന്നൊഴുകുന്ന ഞരക്കങ്ങളായി മാറിയ രാജാവ് ആത്മ സംതൃപ്തിയ്ക്ക് ശേഷം അടുത്ത ബ്ലോഗിലേയ്ക്ക് പോയി.
മമ്മൂട്ടി....
-----------
വാവാ....
എന്‍റമ്മോ. ഇത്രയും ഒക്കെ പറയാന്‍ അറിയുന്ന ഈ ശുംഭനല്ലേ പണ്ട് 15 വര്‍ഷമായി വോട്ടു ചെയ്തിട്ടില്ലെന്ന് പറഞ്ഞത്.
ആരവിടെ.? ഉടവാള്‍ കൊണ്ടുവരൂ എന്ന് പറയാന്‍ രാജാവിന്‍റെ മനസ്സും കരങ്ങളും ആഗ്രഹിച്ചു.
മിണ്ടിയില്ല. മിണ്ടിയാല്‍ ഉരിയാടിയവന്‍ ഇല കൊണ്ടു വരണം. ക്ഷമം. എങ്കിലും ഫോള്ളൊ എന്നും പറഞ്ഞൌ നില്‍ക്കുന്ന കൊഞ്ഞണന്മാരുടെ മുഖത്ത് ഒന്നു കാര്‍ക്കിച്ചു തുപ്പാന്‍ മറന്നില്ല. കമന്‍റു ചെയ്യുന്നവരുടെ കൂട്ടത്തില്‍ അറിയുന്നവര്‍ക്കൊരു കൊഞ്ഞനമെങ്കിലും കൊടുക്കാനും മറന്നില്ല.!
സരസ്വതീ ദേവി.
-------------------
ഓടുകയായിരുന്നു. ആയുധങ്ങളില്ലാതെ.
ഒറ്റ മുണ്ടുടുത്തു്, കൊക്രൂണിയുടെ വശം ചേര്‍ന്ന ഇരുട്ട് മൂടിയ പാതയിലൂടെ ഓടുന്ന രാജാവിനെ ചുക്കു കാപ്പിയുമായി വന്ന കുട്ടന്‍ കണ്ടു.
എന്‍റെ ദൈവമേ... എന്തു പറ്റി. അദ്ദേഹത്തിനു്.? എവിടേയ്ക്ക് പോകുന്നു അദ്ദേഹം.?
സരസ്വതീ ദേവിയുടെ മുലകളുടെ എണ്ണം അറിയാന്‍ ശ്രമിക്കുന്ന ശുംഭനെ വെട്ടാന്‍...... ആരവിടെ എന്ന് രാജാവ് ചോദിക്കാതെ തന്നെ ഇറങ്ങി. മുഴുത്ത തെറിയുമായി ഓടുന്ന രാജാവിന്‍റെ കൈയ്യില്‍ ആ മഹാനേ കിട്ടിയിരുന്നെങ്കില്‍ എന്ന് കുട്ടന്‍ നായര്‍ ആശിച്ചു പോയി.
തുറന്നിരുന്ന കമ്പ്യൂട്ടറില്‍ ആ ബ്ലോഗു കണ്ടു
സ്തംഭിച്ചു നിന്ന കുട്ടന്‍ നായര്‍ ഉറച്ചു പറഞ്ഞു പോയി.
മനുഷ്യനു ഭ്രാന്തു വന്നാല്‍ ചങ്ങലയ്ക്കിടാം.
ബ്ലോഗിനു ഭ്രാന്തു വന്നാലോ.????
മനുഷ്യനു ഭ്രാന്തു വന്നാല്‍ ചങ്ങലയ്ക്കിടാം.
ബ്ലോഗിനു ഭ്രാന്തു വന്നാലോ.????
--------------------------------------
7 comments:
കഴുത കരയുന്നതു പോലെ .:)
ആകെ അബ്സ്ട്രാക്റ്റ് ആയിരിക്കുന്നു:)
അല്ലെങ്കിലും ഏതെങ്കിലും ഭ്രാന്തന്മാര്‍ താന്‍ ഭ്രാന്തനാണെന്ന് സ്വയം വിളിച്ചുപറയുമൊ... ഇല്ലല്ലോ? ഇപ്പോ മനസ്സിലായില്ലേ എനിക്ക് ഭ്രാന്തില്ല എന്ന്! സംശയമുണ്ടെങ്കില്‍ എന്റെ ഈ 'ചങ്ങല' പിടിച്ചു വലിക്കൂന്നേ...
അല്ല്ല താങ്കള്‍ക്ക് ഭ്രാന്തുണ്ടൊ?
ഓ... എന്താ, ഭ്രാന്തില്ല അല്ലേ? ആഹാ... അപ്പൊ വട്ടാണല്ലേ?
കരിവാരമാചരിക്കാം...ബ്ലോഗ് കറുപ്പിക്കാം ..അതില്‍ കൂടുതലൊന്നും ചെയ്യാനില്ല
കഴുത കരഞ്ഞാലും നന്ന് എന്ന് മനസ്സിലാക്കിയതിപ്പോഴാണ്.
പൊന്ന് തമ്പുരാന്‍ രാജാവ് നന്നായി കരഞ്ഞിരിക്കുന്നൂ!
കരഞ്ഞുകൊണ്ടേയിരിക്കുക!!
നോ.. മിണ്ടരുത്, അവരൊക്കെ വലിയ ആളുകളാ...!!!!
വികടശിരോമണി, ആകെ ആബ്സ്ട്റാക്ക് എന്നൊരാള്‍ പറയണമെങ്കില്‍, ആബ്സ്ട്റാക്ക് അല്ലാതെ എന്തോ മനസ്സിലുണ്ട് എന്ന് വ്യക്തം. അതു തന്നെ ഞാന്‍ പറയാന്‍ ശ്രമിച്ചതും. സന്ദര്‍ശനത്തിനു നന്ദി.:)
നാറാണത്തു ഭ്രാന്തന്‍, നിങ്ങളൊക്കെ ഇപ്പഴും ഉണ്ടല്ലെ. 12 മക്കളേ പെറ്റൊരമ്മേ....നിന്‍റെ മക്കളില്‍. പോകട്ടെ വട്ട് കേസ്സു് വിട്ടു കളയാം. ചങ്ങല പിടിച്ചു വലിച്ചു കേട്ടോ. നന്ദി സന്ദര്‍ശനത്തിനു്.:)
മാറുന്ന മലയാളി ,
പറഞ്ഞതു രണ്ടും ചെയ്യുന്നതില്‍ ഒരു പ്രയോജനവുമില്ല. സഹിക്കാം അല്ലേ.
സന്ദര്‍ശനത്തിനു നന്ദി.:)
kaithamullu : കൈതമുള്ള് ,
അങ്ങനെ മിസ്റ്റര്‍ ശശി ജീവിതത്തില്‍ ആദ്യമായി
കഴുത കരയുന്നതും ആസ്വദിച്ചു. ആസ്വദിച്ചു എന്നു മാത്രമല്ല കരഞ്ഞു കൊണ്ടേ ഇരിക്കുക എന്ന ആശീര്‍വാദവും നല്‍കി.
നന്ദി .:)
ശ്രദ്ധേയന്‍ , അപ്പോള്‍ വലിയവരുടെ കാര്യമൊന്നും ഉരിയാടേണ്ട.:)
നന്ദി.
എല്ലാവര്‍ക്കും കൊട്ടാരം വക പ്രണാമം.:)
Sat Jan 17, 04:28:00 PM 2009
Post a Comment