ഇന്നലെ, അവന്‍ വിളിച്ചിരുന്നു.
ഞങ്ങള്‍ വരുന്നു.വര്‍ഷങ്ങളുടെ തപസ്സില്‍ രാജാവിന്‍റെ ഓര്‍മ്മകളിലൊരു സുഗന്ധം വീശി.
അവന്‍ വരുന്നു.
കുട്ടനെ വിളിച്ചറിയിച്ചു.
അവന്‍ വരുന്നു.
ദിഗന്ധങ്ങള്‍ കേള്‍ക്കുമാറുച്ചത്തില്‍ കൊക്രൂണിയുടെ അന്ധകാരത്തിന്‍റെ കറുത്ത നിഴലുകള്ക്കിക്കരെ നിന്നു് കൂകി.... അവന്‍ വരുന്നു.
ദേവയാനിയെ അറിയിക്കാനായി തട്ടിന്‍ പുറം തേടി സപ്രമഞ്ചക്കട്ടിലില്‍ ഇരുന്നു മോങ്ങി.
്>
അവന്‍ വരുന്നു.
ഏഴിലം പാല ചിരിച്ചില്ല. മട്ടുപ്പാവിനുമുകളിലൂടെ കണ്ട കഴുവിടാന്‍ കുന്നും കുലുങ്ങിയില്ല. പിന്നെ ചന്ദ്രികയില്‍ ഒരു മദനോത്സവം ഒരുക്കുന്ന കൊട്ടാരം പറമ്പിലെ മരക്കാലുകള്‍ നിന്നു് പുലമ്പി...വട്ടന്‍ രാജാവു്. ഗന്ധര്‍വനിറ്ങ്ങി. യക്ഷ കിന്നരികളിറങ്ങി.
രാജാവു് പുലമ്പിക്കൊണ്ടേയിരുന്നു. നോക്കൂ അവന്‍ വരുന്നു.
കുട്ടന്‍ നായരുടെ നഷ്ടപ്പെട്ട ചിരി തിരിച്ചു വരുന്നു. കൊക്രൂണിയിലെ നീര്‍ക്കോലികള്‍ തല പൊക്കി നോക്കുന്നു. ദേവയാനിയെ ഓര്‍ത്തു കണ്ണുനീര്‍ പൊഴിക്കുന്ന സാലഭഞികകള്‍ മൃദു മന്ദഹാസം പൊഴിച്ചു.
അപ്പോഴും രാജാവു പറഞ്ഞു കൊണ്ടിരുന്നു. അവന്‍ വരുന്നു.
5 comments:
മറന്നു പോയ രാജാവു്. അവന്‍ വരുന്നു. ആരാണവന്‍.? രാജാവിന്‍റെ അവന്‍ ആരാണു്.?
എനിക്കൊന്നും മനസ്സിലായില്ല.
എങ്കിലും കൊള്ളാം.
കീപ്പ് ഇറ്റ് അപ്പ്. ഹാറ്റ്സ് ഓഫ് ടു യു.
ഹാ ഹാ ഞാന്‍ പൊട്ടിച്ചിരിക്കട്ടെ...
പാവം രാജാവിനൊരു അനോണീ കമന്‍റു മാത്രം.
എങ്കിലുമെന്‍റ് അനോണി എഴുതി. ഒന്നും മനസ്സിലായില്ല. പക്ഷേ തൊപ്പി ഊരിയ ആ പ്രതിഭയുടെ
മുന്നില്‍ എന്‍റെ പ്രണാമം.
ഞാന്‍ ലേബലില്‍ കമന്‍റുകള്‍ എന്നെഴുതിയതു്‍ വെറുതേ ആയിരുന്നില്ലാ. എനിക്കു തോന്നുന്നു അനോണികളുടെ ചരിത്രത്തിലെ ഒരു മഹാ സംഭവമായിരിക്കുന്നു ഇതു്. ഒറ്റ അനോണിയുടെ പ്രചോദനത്തില്‍ അവന്‍ വരുന്നു എന്നെഴുതി നിര്‍ത്തിയ കമന്‍റില്ലാ രാജാവു് എന്‍റെ മകന്‍ വരുന്ന കഥ അടുത്തതായി എഴുതും. അനോണീ.നന്ദി.:)ഒപ്പം കമന്‍റുകളെ കുറിച്ചു ചര്‍ച്ചയെഴുതി കരഞ്ഞവരും ബ്ലോഗു പൂട്ടി താക്കോല്‍ ഭാരത പുഴയിലെറിഞ്ഞവരും കമന്‍റിനെ ക്കുറിച്ചു പോസ്റ്റുകളിറക്കിയവരും, പുറം ചൊറിയലാണു് ബ്ലോഗില്‍ എന്നു് മുതല കണ്ണീരൊഴുക്കിയവര്‍ക്കും, പേരുകളൊക്കെ ആവശ്യം വരുമ്പോള്‍ എഴുതും.
കാരണം രാജാവിനു് ബൂലോകത്തൊരു കോണ്ടാക്റ്റുമില്ല. നഹി നഹി ഗൂഗിള്‍ ടാക്കു്, നഹി നഹി ഓര്‍ക്കൂട്ടണ്ണന്‍. നഹി നഹി ഈ മെയിലൊന്നും.
ഗന്ധര്‍വര്‍ പാടിയ പോലെ...
നിന്‍റെ മക്കളില്‍ ഞാനും ഒരനാഥന്‍...
അല്ല. അല്ല.
ഇതെന്‍റെ പരീക്ഷണങ്ങള്‍.:)
Alla, aaraa ithrakku slowmotionil varunnathaashane?
തിരുമനസ്സേ,
അവിടുത്തെ പള്ളിബ്ളോഗിലെ തിരുപോസ്റ്റ് വായിച്ചിട്ട് അടിയനും ഒന്നും മനസ്സിലായില്ല :)
സത്യത്തില്‍ ലവന്‍ ആരാ??
Post a Comment