Friday, August 18, 2006

അശരീരികള്‍.

സമയ നിബന്ധനങ്ങള്‍ ഇല്ലാത്തതിനാല്‍ ഞാന്‍ ഉണര്‍ന്നു വന്നതു ഒത്തിരി വൈകി.കുട്ടന്‍ നായര്‍ ചൊല്ലിയ "നരനായിങ്ങനേ ...നരകവാരിധി നടുവില്‍... ഒന്നും അറിഞ്ഞില്ല.

എപ്പൊഴോ ദേവയാനി വന്നതോര്‍ക്കുന്നു. പിന്നീടൊന്നും അറിഞ്ഞില്ല. എപ്പോഴോ തിരുവാതിരക്കാറ്റു വീശിയതും ഒരു വലിയ കഥായായ്‌ മറിഞ്ഞു കിടന്ന രാജാവു എപ്പൊഴോ എണീച്ചതും എവിടെ ഒക്കെ പോയി എന്നോ ഒന്നും അറിഞ്ഞില്ല.

രാവിലെ കുട്ടന്‍ നായര്‍ പറഞ്ഞു.ഇന്നലെ സ്വല്‍പം കൂടിയോ?ചിരിച്ചു.ദിഗന്തങ്ങള്‍ കേള്‍ക്കുമാറുച്ചതില്‍ ചിരിച്ചു.

പിന്നിട്‌.?ഓര്‍ക്കാന്‍ ശ്രമിച്ചു.പൗര്‍ണമി ചന്ദ്രന്‍ പൂനിലാവു നല്‍കിയ കൊട്ടാരം മനോഹരമായി കിടന്നു.രാത്രിയുടെ മധ്യ യാമത്തിലെപ്പെഴോ ....ശരിയാണു.സല്‍പ്രപഞ്ച കട്ടിലില്‍ നിന്നും രാജാവെഴുന്നേറ്റതും...പൗര്‍ണമി ചന്ദ്രികയുടെ വെളിച്ചത്തില്‍ തട്ടിന്‍ മുകളിലേക്കുള്ള കോവണി പ്പടികള്‍ കയറി.കിതപ്പടക്കാന്‍ അല്‍പം സോമരസം ആരോരുമറിയാതെ വെള്ളമില്ലാതെ വിഴുങ്ങിയതും. ഇരുട്ടിന്റെ നിശ്ശബ്ദതകളില്‍ ഉറങ്ങാതിരുന്ന ചീവീടുകള്‍ ഇണ ചേരുന്ന. ശീല്‍ക്കാരങ്ങളില്‍ എപ്പോഴോ ....ഗായത്രീ മന്ത്ര്ങ്ങളുടെ ഉരുക്കഴിക്കാന്‍ ശ്രമിച്ചതും ഓര്‍മയുണ്ടു്..പിന്നേതോ യാമത്തില്‍ ദേവയാനിയുമായി കെട്ടിപ്പിടിച്ചു കിടന്നുറങ്ങിയതും തലനാരിഴ പോലെ ഓര്‍ക്കുന്നു. രാവിലെയുടെ ക്ഷീണത്തില്‍ ദേവയാനിയില്‍ ലയിച്ചുറങ്ങിയ നിമിഷത്തില്‍ എന്തോ രാത്രിയുടെ അന്ത്യ യാമത്തില്‍ നഷ്ടപ്പെട്ടതും രാജാവറിയുന്നു. ദേവയാനിയുടെ സുഗന്ധം ജന്‍‍മാന്‍‍തര സുഷുപ്ത്തിയില്‍ രാജാവൊഴുകിയൊഴുകി ഒരു കവിതയായി.

തട്ടിന്‍ മുകളില്‍ നിന്നു പൂര്‍ണ ചന്ദ്രികയെ തൊട്ടു നില്‍ക്കുമ്പോള്‍, അവിടെ നിന്നു ചാടി ജന്മമൊടുക്കിയ മുതുമുത്ത്ച്ചന്റെ കഥയും ഓര്‍ത്തു.

വൃച്ഛിക കാറ്റു വീശുന്നു.പ്രക്രുതി ഉറങ്ങുന്നു.കഴുവിടാന്‍ കുന്നു ശാപ മോക്ഷത്തിനായി കേഴുന്നതും ചക്രവാളത്തിനും അപ്പുറം കാണാമായിരുന്നു.

പിന്നെപ്പോഴാണു താന്‍ ഉറങ്ങി പ്പോയതു്.കര്‍മ്മ ഫലം.കര്‍മ്മഫലത്തിന്റ്ര് ഒടുവിലൊരു ജന്മമായി അലയുന്ന പാവം രജാവു സോമരസ ക്കുപ്പിയിലെ അവസാന തുള്ളികളും ഗ്ലാസ്സില്‍ നിറച്ചു് ആ ഒമര്‍ക്കയ്യാമിന്റെ വരികളില്‍ ലയിക്കവേ.കഴുവിടാന്‍ കുന്നൊരു ജന്മാന്ത്തര ദുരന്തമായി വീണ്ടും ഓര്‍മയുടെ പതിറ്റാണ്ടുകളുടെ വേരന്വേഷിക്കവേ. കുഴിച്ചു മൂടപ്പെട്ട പാവം പുലയന്റെ ആദ്യ പ്രേമവുംപ്രേതങ്ങളുടെ താവഴി തേടി ഇറങ്ങിയ കര്‍മ്മ ദുഖങ്ങളുടെ കഥയും രാജാവു മറന്നു.

സരസ്വതീ യാ മത്തിന്റെ മനോഹരമായ സംഗീത ദുന്ദുഭിയില്‍ ദേവയാനിയുടെ ചുവടു വെപ്പൂകളില്‍ ആല്‍മ സങ്കീര്‍ത്തനങ്ങളുടെ മനോഹരമായ അര്‍ഥ തലങ്ങങ്ങളില്‍ പാവം രാജാവു ഒരു മിഥ്യ ആകുന്നതു സ്വയം അറിഞ്ഞുകൊണ്ടു് ,വെറുതേ ഒന്നു മൂളി."ഒന്നുമില്ലൊന്നുമില്ലീ ദുരന്ത നാടകത്തില്‍ഒക്കെ നിഴലുകള്‍ ,കഥയൊന്നുമില്ല. നമ്മള്‍ കഥകളാകുന്നുവെറുതേ". ഞാനീ കാല്‍പനിക കൊട്ടാരത്തില്‍ അവസാന ശ്വാസത്തിന്‍ ആല്‍മബിന്ദുക്കല്‍ക്കീബലി അര്‍പിക്കട്ടേ. ...............ദേവയാനിയുടെ കഥ് തുടരാനായി ,
കണ്ണുനീരില് ചാലിച്ച മഷിയുമായുള്ളൊരാ തൂലികയുമായി, ആരും പറയാത്ത ഒരു കഥയിലേ ഒരു കൊച്ചു കഥയായ് ഉറന്ങിപ്പോയി.

27 comments:

രാജാവു് said...

തട്ടിന്‍ മുകളില്‍ നിന്നു പൂര്‍ണ ചന്ദ്രികയെ തൊട്ടു നില്‍ക്കുമ്പോള്‍, അവിടെ നിന്നു ചാടി ജന്മമൊടുക്കിയ മുതുമുത്ത്ച്ചന്റെ കഥയും ഓര്‍ത്തു.

ദേവയാനിയുടെ കഥ തുടരാനായി ,
കണ്ണുനീരില് ചാലിച്ച മഷിയുമായുള്ളൊരാ തൂലികയുമായി, ആരും പറയാത്ത ഒരു കഥയിലേ ഒരു കൊച്ചു കഥയായ്........

രാജാവു്

Adithyan said...

രാശാവേ
അടിയന്‍ ഹാജര്‍!

താങ്കള്‍ ഒന്നും പറയുന്നില്ല. എന്നാല്‍ എന്തൊക്കെയോ പറയുന്നുണ്ടു താനും... ഇഷ്ടമായി ഈ എഴുത്ത്.

പിന്നെ ഒരു കാര്യം. ദേവയാനീന്റെ കഥ പറയാം, ദേവയാനീന്റെ കഥ പറയാം എന്നു പറഞ്ഞ് കൊറെ നാളായി ഈ പാവം പ്രജകളെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ഇനീം പറഞ്ഞില്ലേല്‍ പ്രജകള്‍ വയലന്റാവുവേ... ;)

പിന്നെ വേറൊരു കാര്യം. അക്ഷരത്തെറ്റുകള്‍ ഒരുപാടാവുന്നു. ഒന്നു ശ്രദ്ധിച്ചൂടെ?

രാജാവു് said...

ആദിത്യന്,
നന്ദി എന്ന വാക്കില് താങ്കളുടെ പേരിലുള്ള വികാരങള്ക്കൊപ്പം എന്റെ ഈ ഉറക്കപ്പിച്ചകള്ക്കു പറയാന് ഉള്ളതെന്തെന്ന ചോദ്യമെന്നെ വീണ്ടും ചിന്തിപ്പിച്ചു.
ദേവയാനിയുടെ കഥ.വയലന്റായി പോകുമെന്ന സ്നേഹ മസ്രുണമായ സന്ദേശം.
സുഹ്രുത്തേ......ഞാന് പറയാതെ തന്നെ താങ്കള്ക്കറിയാം.
“ഹരിനാമകീര്ത്തനം വായിച്ച കുട്ടന് നായരെ ക്കുറിച്ചു പറയാതെ ഈ രാജാവിനൊന്നും പറയാനൊക്കില്ല“
അതുകൊണ്ടു കുട്ടന് നായരില്നിന്നു തുടങട്ടെ.
അതിന്നായി കളമെഴുതണം,മൂര്ത്തി നടയില്
വിളക്കും.
ഒക്കെ അല്പം സാവകാശം വേണം.തീര്ച്ചയായും എത്രയും പെട്ടെന്നു്.
ഒ.പീ.എല്ലാം ശ്രധിക്കുന്നു.ഈ കൊട്ടാരത്തില് ഇരുന്നു് എല്ലാം കേള്ക്കുന്നു,അസ്വദിക്കുന്നു.
രാജാവു്.

ലിഡിയ said...

അല്ലയോ മഹാശയ..

ഈ ദേവയാനി ,സോമരസവും കൂട്ടിനു കഞ്ഞിയും (ഉപമ : ജിലേബിക്ക് മീന്‍കറി) തിരുവയറ്റില്‍ ചെല്ലുമ്പോള്‍ തിരുമനസ്സില്‍ ഉണ്ടാവുന്ന ഒരു തിരിമറിയാണെന്ന് മനസ്സിലാവുന്നു..

മഹാരാജ..അവിടുന്ന് മനസ്സിലാവുന്ന ഭാഷയില്‍ എന്തെങ്കിലുമൊക്കെ തിരുവരുളി അടിയങ്ങള്‍ക്ക് നിദ്ര കനിയണമെന്ന് താഴ്മയായി ഉവാച ഉവാച.

-പാര്‍വതി

ലിഡിയ said...

രാജാവാള് ചുള്ളന്‍, സോമരസം മാത്രമല്ല ആക്റ്റീവെന്ന് സാരം, ഞാനിവിടെ എത്തിയ സമയത്ത് തന്നെ എന്റെ ഓര്‍മ്മകളെ കണ്ടെത്തിയല്ലോ...?

സേം പിച്ച് (കട: ഇഞ്ചി പെണ്ണ്)

-പാര്‍വതി.

രാജാവു് said...

ഒക്കെ കലികാലം.മുജ്ജന്മ സുക്രുതം അല്ലാതെന്താ.?

Unknown said...

രാജാവേ,
ആരൊക്കെ പറഞ്ഞാലും ഈ ശൈലി മാറ്റരുത് പ്ലീസ്. മനസ്സിലാക്കുന്നവര്‍ വായിച്ചാല്‍ മതിയെന്നേ. ഉദാഹരണമായി വീണ്ടും എന്റെ മനസ്സില്‍ നിന്ന് വി.കെ.എന്‍ താങ്കളുടെ ബ്ലോഗിലേക്ക് എത്തിനോക്കുന്നു.

ഈ ശൈലി മാറ്റി കുഞ്ഞിക്കഥയാക്കണമെന്നുണ്ടെങ്കില്‍ വേറെ ഒരു ബ്ലോഗ് കൂടി തുടങ്ങൂ പ്ലീസ്. ശൈലി മാറ്റിയാലുടന്‍ ഞാന്‍ കൊട്ടാരത്തിന്റെ പിന്മതില്‍ ചാടി, തോഴിമാരുടെ ഉറക്കറകളുടെ സമീപത്ത് കൂടി ഓടിരക്ഷപ്പെടുന്നതാണ്. :-)

രാജാവു് said...

പാര്‍വതി,
സന്തോഷം.മനസ്സിലാകുന്നില്ലെന്നു മനസ്സിലാവുന്ന ഭാഷയില്‍ പറഞ്ഞ പാര്‍വതീ കഴിയുന്നപോല്‍ ഞാന്‍ ശ്രമിക്കാം.
ദില്‍ബാസുരന്‍ തീര്‍ച്ചയായും താങ്കളെ പ്പോലെ ഉള്ളവരുടെ സാന്നിദ്ധ്യം കൊട്ടാരത്തിനാവശ്യമാണു്. പിന്മതില്‍ ചാടരുതു്.

ഭാവുകങ്ങള്‍.
രാജാവു്.

വല്യമ്മായി said...

രാജാവിന്‍റെ പ്രജകളില്‍ ഈയുള്ളവളെ കൂടി ചേര്‍ക്കണേ

ലിഡിയ said...

മഹാരാജന്‍...മഹാരാജന്‍ ..

അടിയന്‍ ഒരു സങ്കടം ബോധിപ്പിക്കാന്‍ വന്നതാണ്..ഇവിടെ ഈ വഴിപോക്കനെ പറ്റി കുശുമ്പും കുന്നായ്മയും പറഞ്ഞ് ഒരു അസുരന്‍ കറങ്ങുന്നുണ്ട് എന്ന് ചാരവൃത്തങ്ങള്‍ പറയുന്നു..അവനെ പിടിച്ച് പുറക് വശത്ത് നാല് പെട കൊടുക്കാന്‍ ഒരുത്തരവിടണം..(എന്തായാലും ഈച്ചയാട്ടി ഇരിക്കുവല്ലെ)

-പാര്‍വതി.

Unknown said...

പാര്‍വതി ചേച്ചീ,
:-)
എന്നാലും മഹാരാജനോട് പരാതി പറയേണ്ടിയിരുന്നില്ല.അദ്ദേഹം എനിക്ക് 101 ചാട്ടവാറടിയും 501 പൊറോട്ടയടിയും ശിക്ഷയായി തന്നു.

കുട്ടന്‍ നായര്‍ ഇടപെട്ട് ഏതെങ്കിലും ഒന്ന് എന്ന് പറഞ്ഞത് കൊണ്ട് ഞാന്‍ രണ്ടാമത്തെ ചൂസ് ചെയ്തു.എങ്കിലും പാര്‍വതി ചേച്ചീ...... :)

ടി.പി.വിനോദ് said...

"കിതപ്പടക്കാന്‍ അല്‍പം സോമരസം ആരോരുമറിയാതെ വെള്ളമില്ലാതെ വിഴുങ്ങിയതും..."
പ്രഭോ അങ്ങു ചക്രവര്‍ത്തിയാകാന്‍ മുഴുവന്‍ ഈശ്വരന്മാരോടും പ്രാറ്ത്ഥിക്കുന്നു.....

രാജാവു് said...

സര്‍വവും ഒരു സ്വപ്നമാണെന്നും ജീവിക്കുന്നു എന്നു പറയുന്നതും ഒരു സ്വപ്നമാണെന്നും,ഒക്കെ പറയണമെന്നുന്‍ട് .വിശപ്പു് മറ്റൊരു വെളിപാടാകുമ്പോള്‍ വെറുതേ ജീവിച്ചിരിക്കാന്‍ വേണ്ടി രാജാവു്‍ പുറം ലോകത്തെയ്ക്കൊന്നു നോക്കുന്നു.
മാത്രുഭൂമി പ്പത്രത്തിലെ ബ്ലോഗ് വിശേഷവും കണ്ടു. മനസ്സില്‍ തോന്നിയതു എന്തോ ആറ്ക്കൊ അറിയിച്ചു.
മാത്രുഭൂമിയില്‍ പേരുവന്ന ‍ആരോ രാജാവിനെ കൂവാന്‍ തുടങി. കൂ...യേ.....
പാവം രാജാവു് ഈ ബ്ലോഗു ലോകത്തു് ‍ ആക്രുഷ്ടനാകുന്നതു് പ്രഗത്ഭരായ പലരുടേയും വരകള്‍ കണ്ടാണു്. അവിടെ ഈ രാജാവു് ഒരു പുഴു പോലും അല്ലാ എന്ന ആ അറിവില്‍
പേരു പോലും ഒരു രാജാവില്‍ ഒതുക്കി. ഇതൊക്കെ ഉണ്ടായാല്‍ പേരുകേടാകണ്ടായെന്നു വച്ചാണു്.കുട്ട്യേടത്തി എഴുതിയ
ഓരോരോ മോഹങ്ങളേ ,എന്ന നല്ല രചനയിലൂടെ പോയപ്പോഴും മനസ്സൊന്നു പിടന്ഞു.അന്ങനെയൊക്കെ ഒന്നും ഓര്‍മ്മിക്കാന് പോലും ഒന്നുമില്ലാത്തവരുടെ കൂട്ടത്തില്‍ പാവംരാജാവു്.
എന്നും അഭിമാനം ഈ രാജാവിനു് ഒരു പ്രശ്നമായിരുന്നു.
സാരമില്ല.
എനിക്കു് ആരെങ്കിലും ഉത്തരം നല്കിയാല്‍ കൊള്ളാം.. പാര്‍വതി ..പറയുന്നു.
Parvathy said...
മഹാരാജന്‍...മഹാരാജന്‍ ..
അടിയന്‍ ഒരു സങ്കടം ബോധിപ്പിക്കാന്‍ വന്നതാണ്..ഇവിടെ ഈ വഴിപോക്കനെ പറ്റി കുശുമ്പും കുന്നായ്മയും പറഞ്ഞ് ഒരു അസുരന്‍ കറങ്ങുന്നുണ്ട് എന്ന് ചാരവൃത്തങ്ങള്‍ പറയുന്നു..അവനെ പിടിച്ച് പുറക് വശത്ത് നാല് പെട കൊടുക്കാന്‍ ഒരുത്തരവിടണം..(എന്തായാലും ഈച്ചയാട്ടി ഇരിക്കുവല്ലെ)

-പാര്‍വതി.
1. സുരനാരു് അസുരനാരു് ഇതിനൊരുത്തരം കിട്ടിയാല്‍ കൊള്ളാം.
2.ഈച്ചയാട്ടുക .ആതും മനസ്സിലാവുന്നില്ല.ചൊറിയും കുത്തിയിരിക്കുക എന്ന അര്‍ഥ തലം ആണോ.
മഹത് സ്രുഷ്ടികളാല്‍ സമ്ര്ധ്മായ ഈ ബൂ ലോകം ഒരു കടയാക്കുന്നതില്‍ ദു:ഖമുണ്ടു്.

കഷ്ടം ഈ ബൂലോഗ ക്കൂട്ടായ്മയില്‍ ഇന്ങനെയും.അതും മാത്രുഭൂമി കൊട്ടിഘോഷിച്ച ........
കേഴുന്നു മമ ബൂലോകമേ.

ലാപുടാ നന്ദി. എല്ലാം ഞാന്‍ ശ്രദ്ധിക്കുന്നു.ഞാന്‍ താങ്കളുടെ പേജില്‍ വന്നിരുന്നു.എനിയ്ക്കു് ഒന്നുകൂടി വായിക്കണം.

വല്ല്യമ്മാവി സ്വാഗതം.ഇവിടെ പ്രജയും രാജാവും എല്ലാം നമ്മള്‍ തന്നെ.സന്തോഷം വന്നതില്‍. വീണ്ടും വരണം.

“കുടിയനെഴുതിയ ചെറുശകലമിവുടുദ്ധരിക്കാം
ശരിപറകില്‍ ഉറിയും ചിരിക്കില്ലേ മര്‍ത്യരേ.”
കുടിയന്‍ പറയുന്നു ബൂലോകത്തില്‍,
“ എല്ലാം മറന്ന് നമുക്ക് ഒത്തു പോകാം.രാഷ്ട്രീയ, ജാതി വ്യത്യാസങ്ങളില്ലാതെ, നല്ലൊരു കൂട്ടായ്മ ഉണ്ടാകട്ടെ. ”
രാജാവു്.

ലിഡിയ said...

അയ്യോ മാഷേ, ഞാന്‍ ഒരു തമാശ പറഞ്ഞതാണ്..ദില്‍ബുവിന് ഒരു മറുപടി കൊടുക്കാന്‍..ആകെ കൈപ്പിറ്റിയിലൊതുക്കാന്‍ ഇത്തിരിയില്ലാത്ത ഈ ജീവിതം എപ്പോഴും ഗൌരവമാക്കുന്നതെന്തിനാന്നോര്‍ത്ത്..

തെറ്റെന്തെങ്കിലും ചെയ്തുവെങ്കില്‍ ക്ഷമ ചൊദിക്കുന്നു.

-പാര്‍വതി.

Unknown said...

പാര്‍വതിചേച്ചീ,
പൂയ്........ എന്നെ കൊട്ടാന്‍ വന്നിട്ട് നല്ല ഒരു കൊട്ട് കിട്ടി അല്ലേ? ഹ ഹ ഹ!

രാജാവേ,
പാറു ചേച്ചി അങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് തോന്നുന്നു. ഒരു ജ്വാക്ക് പറഞ്ഞാല്‍ മനസ്സിലാവില്ലേ അങ്ങേക്ക്? കുട്ടന്‍ നായരേ... ഒന്ന് പറഞ്ഞ് കൊടുക്കൂ... ഇനി ദേവയാനി തമാശയായും നേരമ്പോക്കായും ഒന്നും പറയാറില്ല എന്നുണ്ടോ? :-)

പാറുചേച്ചിയെ എന്തിനാ വിരട്ടിയത്? പാവമല്ലേ. ഞാന്‍ പാറുചേച്ചിക്ക് വേണ്ടി ദാ വാദിക്കുന്നു.(കൂട്ടായ്മ,കൂട്ടായ്മ...:-))

ജ്യോതിര്‍മയി /ज्योतिर्मयी said...

രാജാവേ
കൊട്ടാരത്തില്‍ വന്നിരുന്നു. പറയാനുള്ളതൊക്കെ കുട്ടന്നായരോടു പറഞ്ഞിട്ടുണ്ട്‌:-)

രാജാവു് said...

ജ്യോതിജി സ്വാഗതം,
കുട്ടന്‍ നായര്‍ പറഞ്ഞു. ജ്യോതിജി വന്നെന്നു്.
കുറിമാനവും വായിച്ചു,സന്തോഷമായി.
കാഴ്ച്ചക്കുലയും
നാം സ്വീകരിച്ചു.
തീര്‍ച്ചയായും വീണ്ടും വരണം.
രാജാവു്.

സു | Su said...

“ഒന്നുമില്ലൊന്നുമില്ലീ ദുരന്ത നാടകത്തില്‍ഒക്കെ നിഴലുകള്‍ ,കഥയൊന്നുമില്ല. നമ്മള്‍ കഥകളാകുന്നുവെറുതേ".

എനിക്കും അങ്ങനെ തോന്നുന്നു.

myexperimentsandme said...

രാജാവ് നല്ല ബോള്‍ഡ് രാജാവാണല്ലോ :)

കൊട്ടാരം പൂട്ടിയിട്ടിരിക്കുകയാണോ? കുട്ടന്‍ നായര്‍ക്കൊക്കെ സുഖമെന്ന് കരുതുന്നു.

qw_er_ty

രാജാവു് said...

സൂ, വീണ്ടും നന്ദി വന്നതിനു്.
നിഴലുകള്‍,ഒന്നുമില്ല,വെറുംകഥകള്‍,കഥയില്ലായ്മ ഇതൊക്കെ പ്രായം കൂടുന്തോറും എളുപ്പം മനസ്സിലാവുന്നതായതു കൊണ്ടാണു` ഒരു കഥയുമില്ല,മിഥ്യ,ഇതൊക്കെ പെട്ടെന്നു മനസ്സിലാക്കാനും പക്വത വേണം. അതു് സൂ.നു് .
വക്കാരീ കൊട്ടാരം പൂട്ടിയിട്ടില്ല.
ഒരു കസ്സേരയുടെ കയ്യും ഒരു കാലും നന്നാക്കാന്‍ കുട്ടന്‍ നായര്‍ ഒരു ആശാരിയെ പിടിക്കാന്‍ പെരുമ്പറയുമായി പോയതാണു്.ആരേയും കിട്ടാതെ ആശാന്‍ തിരിച്ചു വന്നിട്ടുണ്ടു്.ആ കഥ ഞാന്‍ ഒരു പോസ്റ്റിലറിയിക്കാം.ഒക്കെ കലി കാല്‍മാണെന്നേ.
അപ്പോള്‍ പറഞ്ഞതുപോലെ പിന്നെക്കാണാം.
രാജാവു്.

സു | Su said...

കഥയും കഥയില്ലായ്മയുമൊന്നും എനിക്ക് മനസ്സിലാകാറില്ല. ഇത്രയും വയസ്സായിട്ടും പക്വത ഇല്ലാന്നും കുട്ടിക്കളി ആണെന്നും എല്ലാവരും കൊട്ടിത്തരാറുണ്ട്. അതൊക്കെ പോട്ടെ. ഈ ജന്മം ഇങ്ങനെ പോയില്ലേ. അടുത്തതില്‍ ശ്രമിക്കാം.

ഈ ദേവയാനീന്ന് പറയുന്നത് ചാത്തന്‍‌സിന്റെ മോളല്ലേ? രാജാവിന് എവിടെ നിന്ന് കിട്ടീ? അതിനും കുട്ടന്‍‌നായരെ ആണോ പറഞ്ഞയച്ചത്? ;)

qw_er_ty

രാജാവു് said...

സൂ,കാണാന്‍ പറ്റിയതിപ്പഴാ.
വേറൊന്നുമല്ലാ സൂ ന്റെ കമന്റ്‌ പിന്മൊഴിയില്‍ കണ്ടില്ല, കൊട്ടാരത്തില്‍ വന്നപ്പോള്‍ മതിലില്‍ ഒട്ടിച്ചും വച്ചിരിക്കുന്നു.
വായിച്ചു സന്തോഷമായി.ലേശം ശങ്കയില്ലേ എന്നു ചോദിച്ചാല്‍ അതും ഉണ്ടു്.

ആദ്യത്തെ ശങ്ക പിന്മൊഴിയില്‍ വരാതിരുന്നതു് എന്തു്.?
ആ എന്തു കുന്തമോ ആവട്ടേ.
പിന്നെ സൂ വിനു് , ഇശ്ശി ദ്വേഷ്യം വന്നൂ എന്നു തോന്നുന്നു.മുഷിയരുതു്.
ഈ ചാത്തന്‍ എന്നുദ്ധേശിച്ചതു് ആരേയാ.
ഞാന്‍ നമ്മുടെ അര്‍ജുനനെതിരായി മുദ്രാവാക്യം വിളിക്കുന്ന പിള്ളേര്‍ക്കു് നാരങ്ങാവെള്ളം ഒക്കെ കൊടുത്ത്‌് കേഴുക മമ നാടേ എന്ന കവിത ഓര്‍ത്തോണ്ടു വരികയായിരുന്നു.
നിയമം പാസ്സാക്കി പുഷ്കലന്മാര്‍ ആര്‍മാദിക്കുന്നു.
എനിക്കിതിനു് ഉത്തരമൊന്നുമില്ലാ.
പിന്നെ പാര്‍വതി പറഞ്ഞതു് എനിക്കു് ഇഷ്ടപ്പെട്ടായിരുന്നു,അതു തന്നെ അതു കൊണ്ടു് കോട്ടു ചെയ്യുന്നു."ആകെ
കൈപ്പിറ്റിയിലൊതുക്കാന്‍
ഇത്തിരിയില്ലാത്ത ഈ ജീവിതം എപ്പോഴും ഗൌരവമാക്കുന്നതെന്തിനാന്നോര്‍ത്ത്..

തെറ്റെന്തെങ്കിലും ചെയ്തുവെങ്കില്‍ ക്ഷമ ചൊദിക്കുന്നു."


ഞാന്‍ കണ്ടു പഠിച്ചു കൊണ്ടിരിക്കുന്ന
നല്ല ബ്ലോഗില്‍ ഒന്നു "സൂ' വിന്റേതുമാണു്.
രാജാവു്.

ബിന്ദു said...

കൊട്ടാരത്തിലെന്താ രാജാവും പ്രജകളും പരസ്പരം ക്ഷമ ചോദിച്ചു കളിക്കുകയാണോ? :)എനിക്കും ഇത്തിരി ക്ഷമ കിട്ടിയിരുന്നെങ്കില്‍!! ദേവയാനി എവിടെ? ശര്‍മ്മിയും ഉണ്ടാകുമോ അവിടെ? ഹായ്..

സു | Su said...

രാജാവേ,രാജാവേ, മഹാരാജാവേ,

ച്ഛെ! എനിക്ക് ദേഷ്യം വന്നേയില്ല. വെറുതേ ഒരു കമന്റ് വെച്ചതാണേ. ദേവയാനി വി കെ എന്‍ ന്റെ ഒരു കഥയിലുണ്ട്. ക്ഷമ സ്വീകരിക്കുന്നതല്ല. എനിക്കതിന്റെ ആവശ്യം ഇല്ല, അതു തന്നെ. പിന്നെ കമന്റിന്റെ അടിയില്‍ ഒരു qwerty വെച്ചാല്‍ കമന്റ് പിന്‍‌മൊഴിയില്‍ എത്തില്ല. എന്ന് വിചാരിച്ച് രാജാവ് വെക്കരുത് ട്ടോ. കാണില്ല പിന്നെ. എനിക്ക് കമന്റ് വെക്കണം താനും. എല്ലാവരും വിചാരിക്കില്ലേ ഇവളുടെ കമന്റേ ഉള്ളൂ പിന്‍‌മൊഴിയില്‍ എന്ന്. എനിക്കൊരു പാവം പ്രജ ആയിട്ട് ഒരു മൂലയ്ക്ക് നിന്നാല്‍ മതിയേ. ഈ ബൂലോഗം മുഴുവന്‍ ഞാനാന്നുള്ള മട്ടില്‍ നടക്കണ്ടേ...

ദേഷ്യം ഇല്ല. :)
അത്തം ആശംസകള്‍. എന്റെ ബ്ലോഗ് വായിക്കുന്നതില്‍ സന്തോഷം.


qw_er_ty

Rasheed Chalil said...

രാജാവെ അസ്സലായി..

രാജാവു് said...

പാവം എനിക്കിതൊന്നും അറിന്ഞൂടെന്നേ .qw_er_tyസൂ പറന്ഞങനെ ഒരു കാര്യം കൂടി പിടി കിട്ടി.ശിവ ശിവ.പക്ഷേ ആ ദിവസം പിന്മൊഴിയില്‍ സൂ വിന്‍റെ കമ്മെന്‍റിന്‍റെ എണ്ണം കണ്ടേ.പാവം രാജാവിന്‍റെയാണോ പിന്മൊഴിക്കാര്‍ സെന്‍സെര്‍ ചെയ്യുന്നതു്.
ബിന്ദു സ്വാഗതം.
ഒക്കെ കാണുന്നുണ്ടു്.അവിടെ ഒക്കെ നാം വരാറുന്‍ടു്.ഒക്കെ ഗംഭീരം ആണു്.“ ശര്‍മ്മിയും ഉണ്ടാകുമോ “ അതു മനസ്സിലായില്ലല്ലോ .ആ ഒരു പക്ഷേ എന്‍റെ കുഴപ്പം ആകാം.വീണ്ടും വരണം.വന്നതിനു നന്ദി.
മനോഹരമായ പദാവലികള്‍ക്കു് വഴിപാടുകളുമായി ഓണാശംസകളുമായി.
രാജാവു്.

രാജാവു് said...

ഇത്തിരി വെട്ടം താങ്കള്‍ എന്‍റെ കൊട്ടാരത്തില് അന്യന്‍ അല്ലല്ലോ.സന്തോഷം വീണ്ടും വന്നതിനു്,ഇനിയും വരും.വരണം.
ഓണാശംസകള്‍.
രാജാവു്.‍‍