Thursday, August 10, 2006

ദേവയാനി

പള്ളിയുണര്‍ന്നതു കുട്ടന്നായരുടെ "നരനായിങ്ങനെ....ഹരിനാമകീര്‍ത്തനം കേട്ടുകൊണ്ടാണു്'
രാജാവുണര്‍ന്നു വെറുതേ വെളിയിലേക്കു പോയി.ഇരുട്ടു ഉറഞ്ഞു തുള്ളുന്നു.അപ്പുറത്തെ പാര്‍വത്യകാര്‍ കടവിറങ്ങാന്‍ ചിറക്കരയിലേക്കു പോകുന്നു.ആരവിടെ എന്നു ചോദിച്ചില്ല.കുട്ടന്‍ നായര്‍ നില്‍ക്കുന്ന ഭാഗത്തു പോയി."ചായ എടുത്തില്ലാ "അടിയന്‍.മില്‍മാക്കാരനെത്താന്‍ ഏഴു മണി കഴിയും. വെറുതേ രാജാവു ചിരിച്ചുപോയി.ഒരു കാലം,ഈ കൊട്ടാരത്തിലെ ഗോശാലകളില്‍ വെളുപ്പിനേ പാലു ചുരത്തി നില്‍ക്കുന്ന ഗോമാതാക്കളേ വെറുതേ സങ്കല്‍പിക്കാന്‍ ശ്രമിച്ചു.. കുട്ടന്‍ നായരുണ്ടാക്കിയ കട്ടന്‍ കാപ്പിയും കുടിച്ചു രാജാവു് പള്ളി നീരാട്ടിനിറങ്ങി.
ഇരുട്ടിനു` വഴി മാറി രാജാവു് നീരാഴിയിലേക്കു നടന്നു.കൊക്രൂണിയില്‍ നിന്നും ഒരു തവള എടുത്തു ചാടി നീരാഴിയിലേക്കു കുതിച്ചു.കല്‍പടവുകളില്‍ ഇരുന്നു് ഉമിക്കരി കൊണ്ടു പല്ലു തേച്ച രാജാവു് വെള്ളത്തിലേക്കു് നീട്ടി തുപ്പി.വലിയ കാരണവന്മാര്‍ കൗപീനം നനച്ചിടുന്ന അയയില്‍ തന്റെ കൗപീനം 501 സോപ്പില്‍ കഴുകി വിരിച്ചിട്ടു. ദീര്‍ഘമായി നെടുവീര്‍പ്പിട്ടു് രാജാവു` വെള്ളത്തിലേക്കിറങ്ങി. കുള ഭിത്തിയരുകില്‍ ഒളിച്ചിരുന്ന ഒരു നീര്‍ക്കോലി കുതിച്ചു വെള്ളത്തിലൂടെ ഓളിയിട്ടു പോയി'വെറുതേ രാജാവു പറഞ്ഞു പോയി. അല്ലാ നീര്‍ക്കോലി ഗ്രഹണത്തിനല്ലേ നീ തല പൊക്കുന്നതു്.
കുളിച്ചു നിന്നപ്പോള്‍ രാജാവു് വെറുതേ കൊട്ടാരം സ്ത്രീകള്‍ പണ്ടു കുളിച്ചിരുന്ന കല്ലുകള്‍ കൊണ്ടു കെട്ടി മറച്ച കടവിലേയ്ക്കു നോക്കി പോയി.രാജ്ഞിയുടെ ഓര്‍മ്മ ഒരു കൊല്ലിയാന്‍ പോലെ രാജാവിന്റെ മനസ്സില്‍. ദേവയാനി.
രാജാവു ചിരിച്ചു.ഉണങ്ങിയ കൗപീനം ധരിച്ചു` നടന്നു നീങ്ങുന്ന രാജാവിനെ കണ്ട സാലഭഞ്ജികകള്‍ ദേവയാനിയേ ഓര്‍ത്തൊരുകുടം കണ്ണുനീര്‍ പൊഴിച്ചു.കുട്ടന്‍ നായര്‍ കഞ്ഞിയും പുഴുക്കും പ്രഭാതഭക്ഷണമായ്‌ ഒരുക്കി പാവം രാജാവിനെ കാത്തിരിക്കുകയായിരുന്നു.

3 comments:

രാജാവു് said...

ദേവയാനി,ഓര്‍മകളുടെ പിന്നാമ്പുറങളില്‍ പാവം രാജാവു‍് പകച്ചു നിന്നു.ദേവയാനി.

Adithyan said...

രാജന്‍ കഥ മുറുകുന്നല്ലോ...

ദേവയാനിചരിതം അറിയാന്‍ തിടുക്കമായി :)

പള്ളിക്കഞ്ഞി കുടിച്ച് പള്ളിച്ചമ്മന്തിയും തൊട്ടു നക്കി പള്ളിക്കഥ അങ്ങനെ പോരട്ടെ.

രാജാവു് said...

ആദിത്യന്‍ സ്വാഗതം.

ദേവയാനിയുടെ ശോക കഥകള്‍ കേള്‍ക്കാന്‍ താങ്കള്‍ക്കു് സ്വാഗതം.
കുട്ടന്‍ നായരേ ,കഥ തുടരാനൊരുടുക്കു പാട്ടു് പാടൂ.
വിളംബരം

രാജാവു്