Monday, July 05, 2010

കൈപ്പത്തി.

കോണക വാല്‍ പിടിച്ചേണി കേറീടണം...
കേറിക്കഴിഞ്ഞാലുടന്‍ വെട്ടി മാറ്റീടണം....
കുട്ടന്‍ നായരുട നരച്ച ശബ്ദത്തില്‍ ഒരു കട്ടന്‍ കാപ്പി സ്വപ്നം കണ്ട് പാവം രാജാവ് ഒരു സ്വപ്ന സാക്ഷാത`ക്കാരത്തിന്‍റെ പടികളില്‍ ഇരുന്നുറങ്ങുകയായിരുന്നു।
വെട്ടിയിട്ട കൈ പത്തിയില്‍ , ഒരു രാഷ്ട്റീയ ചിഹ്നം തെന്നി മാറി।
പ്രതികാര ദാഹികളുടെ ശബ്ദമടക്കലിന്‍റെ നേരമ്പോക്കുകള്‍ രാവേറെ ശ്രദ്ധിച്ച രാജാവ് ശബ്ദമടക്കി വിളിച്ചു। “കുട്ടാ നീഉണര്‍ന്നില്ലേ।?”
ചാക്ക് കട്ടിലില്‍ ചരിഞ്ഞു കിടന്ന് കുട്ടന്‍ ഒരു സ്വപ്നം കാണുകയായിരുന്നു। ।
കൊക്രൂണിക്കരയിലൂടെ നടന്നു നീങ്ങുന്ന പാവം രാജാവിന്‍റെ തലയ്ക്കടിക്കുന്നതും,
പിന്നെ ഉരുണ്ട് വീഴുന്ന രാജാവിന്‍റെ വലതു കൈ വലിച്ച് പറിക്കുന്നതും.
--------------------------------------------------