Monday, July 05, 2010
കൈപ്പത്തി.
കേറിക്കഴിഞ്ഞാലുടന്‍ വെട്ടി മാറ്റീടണം....
കുട്ടന്‍ നായരുട നരച്ച ശബ്ദത്തില്‍ ഒരു കട്ടന്‍ കാപ്പി സ്വപ്നം കണ്ട് പാവം രാജാവ് ഒരു സ്വപ്ന സാക്ഷാത`ക്കാരത്തിന്‍റെ പടികളില്‍ ഇരുന്നുറങ്ങുകയായിരുന്നു।
വെട്ടിയിട്ട കൈ പത്തിയില്‍ , ഒരു രാഷ്ട്റീയ ചിഹ്നം തെന്നി മാറി।
പ്രതികാര ദാഹികളുടെ ശബ്ദമടക്കലിന്‍റെ നേരമ്പോക്കുകള്‍ രാവേറെ ശ്രദ്ധിച്ച രാജാവ് ശബ്ദമടക്കി വിളിച്ചു। “കുട്ടാ നീഉണര്‍ന്നില്ലേ।?”
ചാക്ക് കട്ടിലില്‍ ചരിഞ്ഞു കിടന്ന് കുട്ടന്‍ ഒരു സ്വപ്നം കാണുകയായിരുന്നു। ।
കൊക്രൂണിക്കരയിലൂടെ നടന്നു നീങ്ങുന്ന പാവം രാജാവിന്‍റെ തലയ്ക്കടിക്കുന്നതും,
പിന്നെ ഉരുണ്ട് വീഴുന്ന രാജാവിന്‍റെ വലതു കൈ വലിച്ച് പറിക്കുന്നതും.
--------------------------------------------------
Thursday, January 29, 2009
ചിത്രകാമേഷ്ടി.
ചിത്രകാമേഷ്ടിക്ക് സര്‍വ്വം അര്‍പ്പിക്കുന്ന ബ്ലൊഗ സപ്പൊര്‍ട്ടുകാര്‍ക്ക് വെടിക്കോപ്പ്.
ഇന്നലെ വരെ ചിത്രനെ നോക്കിയ കണ്ണ് ഇന്ന് ജാതി കണ്ണട വച്ച് നോക്കി കമന്‍റെഴുതി വിടുന്ന ജാതി പ്രതിഭാസത്തിനു രാജാവിന്‍റെ കോപ്പും കാഴ്ചദ്രവ്യങ്ങളും അര്‍പ്പിക്കുന്നു.
ആരവിടെ.?
കുട്ടന്‍ നായരേ....
എടോ കുട്ടന്‍ നായരേ.....
എന്തോ.?
എന്താ...മിണ്ടാനിത്ര വൈക്ലബ്യം.?
അടിയന്‍ ഇനി കുട്ടന്‍ എന്നറിപ്പെടാന്‍ ആഗ്രഹിക്കുന്നു.
ഹും.എന്താ വൈയ്യാകരണം.?
പുലിവാലു വേണ്ട എന്നു വച്ചു.
നായരുമാത്രം എന്തിനാടോ ഈ പുലിവാലു പിടിക്കുന്നത്.
തനിക്ക് ചിത്രന്‍റെ ജാതിയില്‍ ഒരു മുത്തപ്പന്‍ സ്ഥാനം തന്ന് ഞാനൊരു മുത്തം നല്‍കട്ടെ.
വേണ്ട.
എന്നെ, ജീവനെ കുഴിച്ചു മൂടൂ.
ഞെരളത്ത് രാമപ്പൊതുവാളിനെ കുഴിച്ചു മൂടിയ കഥയൊക്കെ. അതൊക്കെ വെറും കഥയല്ലെ. നീ ആ നാരായണ ഗുരു പറഞ്ഞതൊക്കെ ഒന്നു ഒറച്ച് വിളിച്ചു കൂവി എന്‍റെ തലയിലൊരു തേങ്ങ അടിക്ക്.
സത്യം.?
സമാധി. കണ്ണാടിയില്‍ ഞാനും ഒന്നു നോക്കട്ടെ. വിഗ്രഹങ്ങള്‍ ഉടഞ്ഞു വീഴുന്നത്.
എടാ....കഞ്ഞി ആയോ.?
കഞ്ഞി നായരായി ഞാന്‍..:)
ഓയ്ടാ...നായരേ....വെള്ളെഴുത്ത് പറയുന്നെ ചര്‍ച്ച വേണമെന്ന്....നിന്‍റെ വാലില്.?
അതു ഞാന്‍ കണ്ടു.
വൈകാരികത ഇല്ലാതെ, വസ്തുക്കളെ വളച്ചൊടിക്കാതെ ഇത്രയും തെളിച്ചമുള്ള വെള്ളം കോരിക്കുടിക്കാന്‍ തോന്നുന്നു എന്ന് ഇഞ്ചി എഴുതിയിരിക്കുന്നു.?
അതും ഞാന്‍ വായിച്ചു.
പിന്നെ ഇഞ്ചി തലയ്ക്ക് ലവലില്ലാതെ ആ പോസ്റ്റില്‍ തന്നെ ഇങ്ങനെയും എഴുതിയിരിക്കുന്നതും വായിച്ചു.
“ബ്ലോഗില്‍ ഈ സാഹചര്യമല്ലെങ്കില്‍ തീര്‍ച്ചയായും ഇത് ചരിത്രത്തില്‍ എവിടെയോ തൊലിപ്പുറമേയൊന്നു തൊട്ടു എന്നതില്‍ കവിഞ്ഞ് ഒരു കമന്റ് പോലും ഇടാന്‍ എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നുമില്ല. ഇങ്ങിനെ അനവധി പോസ്റ്റുകള്‍ ബ്ലോഗില്‍ വരാറുണ്ട് താനും.”
ഹാഹാ.... ചിരിക്കാതിരിക്കാന്‍ എന്തു വേണം.?
അനില്‍ ബ്ലോഗും, അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. (മുത്തശ്ശനും)
വിശ്വപ്രഭയും സാഷ്ടാംഗപ്രണാമം!
ഡിങ്കനും, You Did it...
Kudoz man എന്നെഴുതി.
കുട്ടോ..നീ എവിടെ പോയി.?
ഞാന്‍ ഇവിടുണ്ടു്.
ഞാന്‍ ഒരു കഥയോര്‍ക്കുകയായിരുന്നു.
പറയൂ....
പണ്ട് പണ്ട്....
ഞാനും ചിതനും ഒരുമിച്ചു പഠിച്ചു.
സ്നേഹിതരായി വളര്‍ന്നു.
നല്ല മാര്‍ക്ക് വാങ്ങി ഞാന്‍ പത്താം ക്ലാസ് പാസ്സായി.
എന്നേക്കാള്‍ മാര്‍ക്ക് കുറഞ്ഞു വാങ്ങി ചിതനും പാസ്സായി.
പിന്നെ എന്നെ പഠിപ്പിക്കാന്‍ പണമില്ലായിരുന്നു. ആരൊക്കെയോ കെട്ടിവച്ച പ്രതാപങ്ങള്‍ എന്ന്റ്റെ നടു വളച്ചു.
ജീവിക്കാനുള്ള തത്രപ്പാടില്‍ പഠിത്തം കളഞ്ഞു പോയി.
പിന്നെ.? പറയെടോ.?
വര്‍ഷങ്ങള്‍ക്കു ശേഷം സ്കൂളിലെ യുവജനോത്സവം എന്നൊക്കെ എന്‍റെ ചെറുക്കന്‍ പറഞ്ഞു.
ഞാനും എന്‍റെ ചെറുമിയും മക്കളോടൊപ്പം അതു കാണാന്‍ പോയി. വിശിഷ്ട അതിഥിയായി എത്തിയ ചിത്രനെ ഞാന്‍ എന്‍റെ മക്കളെ ദൂരെ നിന്നു കാണിച്ചു കൊടുത്തു.
ആ ചിത്രന്‍.?
മറഞ്ഞു നിന്ന നടു വളഞ്ഞ എന്നെ നോക്കി ചിതന്‍ കാര്‍ക്കിച്ചു തുപ്പി.
എന്നിട്ട് പ്രസംഗത്തില്‍ പറഞ്ഞു. ഉയര്‍ന്ന ജാതിക്കാരുണ്ടാക്കിയ ചൂഷണം. പിന്നെയും എന്നെ നോക്കി.
കണ്ണുരുട്ടി. എന്നെ നേരിട്ട് ചീത്ത വിളിക്കുന്നതിനു മുന്നേ ഞാന്‍ ഓടി മറഞ്ഞു.
അതു സാരമില്ല.
എന്തായാലും ക്ഷയിച്ചു പോയെങ്കിലും നീ ഈ രാജകൊട്ടാരത്തില്‍ ഈ വലിയ രാജാവിന്‍റെ അടിമയായല്ലോ.
ഹാഹാ...ആരവിടെ. കുട്ടനു് ഒരു ഗ്ലാസ്സ് വെള്ളം കൊണ്ടു കൊടുക്കൂ....
കുട്ടാ.... ഇതു കേള്‍ക്കൂ.......
പാര്‍ട്ടിക്കുവേണ്ടി അച്ഛന്‍ കൊടി പിടിച്ചുണ്ടായ കൈത്തഴമ്പുകള്‍ അമര്‍ന്നു പതിയേണ്ടുന്നത് ഏതു ബ്ലോഗറുടെ കവിളിലാണെന്ന് ..?
എടാ ഇതു കൂടി വായിക്കൂ...
അല്ല പരാജിതനല്ല ഞാന്‍. പിന്നെ.
ഇതു കേള്‍ക്കടാ....
ചിത്രകാരന്റേയും ബ്ലോഗിന്റെയുമൊക്കെ പരാമര്‍ശം തിരുകിയാല്‍ ചരിത്രത്തിനെ വളച്ചൊടിക്കലല്ലാന്നു വരുമോ?
ഹാഹാ.....ഈ ചിത്രകാരന്‍ പിന്നെ ചെയ്തതെന്താണേന്നാ പറഞ്ഞു വരുന്നത്.? വളച്ചൊടിപ്പായിരുന്നോ. നിവര്‍ത്തിയെടുപ്പായിരുന്നോ.
എടാ കുട്ടാ കരായാതെ. പുലിയാ..മോനെ.... ഞാന്‍ ചീത്ത വിളിക്കും. നീ മൊകം തൊടയ്ക്ക്. ഇതും കേക്ക്.
"Travancore Royal Family who choose spouses for their womenfolk from Kshatriya families only while in the Kingdom of Cochin, Namboodiri husbands are permitted to enter into Sambandham with the princesses. "
http://www.nationmaster.com/encyclopedia/Malayala-Kshatriyas
തെളിവുകള്‍ എവിടെയാ ഇതൊക്കെ പരതിയാല്‍ കിട്ടാത്തത്. കഴിഞ്ഞ കാലങ്ങള്‍ കുഴിച്ചാല്‍ ഏതു ദേശത്താ റോയല്‍ ഫാമിലിയും അവരുടേതായ ജീവിതങ്ങളും ഇല്ലാത്തത്.
കഷ്ടം.:)
വാലിൽ നിന്നുള്ള പിടി വിടനോണീ... വേറേ എന്തൊക്കെയുണ്ടു വിശേഷം?
ഉമേഷിന്‍റെ വിഷമം. വാലിരിക്കുമ്പോള്‍ തലയാട്ടിയാലിങ്ങനെയും..ഹഹഹ..
കുട്ടാ... അനോണി ചുമ്മാ പറഞ്ഞത് ചുമ്മാ വായിച്ചിട്ടു പോ.ഉം.
ജാതി ചെയിനിന്റെ മേലേ തട്ടിലുള്ള നമ്പൂതിരിമാരേക്കാള്‍ ദേഷ്യം ഇപ്പോള്‍ നായന്മാരോടാണല്ലോ? നമ്പൂതിരിമാരുടെ ദുര്‌വ്യവസ്ഥ കണ്ട്, കാലം നീതി ചെയ്തു എന്ന സിമ്പതിയില്‍ നിന്നാവാം ഈ പരിഗണന. ഒരു വേള നായന്മാരും തകര്‍ന്നടിഞ്ഞു ആ നിലയിലെത്തിയാല്‍ സമൂഹം വെറുതേ വിട്ടേക്കാം..അതിലും ഭേദം തെറ്റുകള്‍ പറ്റി എന്ന് സമ്മതിച്ച് മറ്റുള്ളവരുമായി ഇഴുകി ചേരാന്‍ ശ്രമിക്കുന്നതായിരിക്കും.
ഒന്നിനും വയ്യെങ്കില്‍ ഇസ്രായേലിന്റെ തുമ്പത്ത്, ഗാസാ മുനമ്പിന്റെ ഇപ്രത്ത് ഇച്ചിരെ സ്ഥലം തരപ്പെടുത്താന്‍ നോക്ക്വ. കേറിക്കെടക്കാന്‍ ഒരു നായര്‍ രാജ്യം എല്ലാവരും കൂടെ ചവുട്ടി ഓടിച്ചാല്‍ (ഈ പോക്കിനു പോയാല്‍ ചെലപ്പം വേണ്ടി വരും,)
രാജാവ് പത്തു ചുവടു നടന്നു.
ധിക്കാരത്തിന്‍റെ മണി നാദം കൊട്ടാര വളപ്പില്‍ മുഴങ്ങുന്നുണ്ടായിരുന്നു.
സോമരസം നുകരുന്നതിനായി സപ്രമഞ്ചക്കട്ടിലില്‍ ഇരുന്ന രാജാവ് ദൂരെ ദൂരെ കുട്ടന്‍ നായരുടെ വിതുമ്പലുകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.!
----------------------------------------------
Tuesday, January 13, 2009
ബ്ലോഗിനു് ഭ്രാന്തു വന്നാല്‍...?
കുട്ടനാണെന്നോടു വന്നു പറഞ്ഞത്.
കൊട്ടാരത്തിലാരും വരുന്നില്ല.
കൊട്ടകൊത്തളങ്ങള്‍ ഇടിഞ്ഞതാകുമോ.?
മര്‍ത്യ തൃഷ്ണ,
മുജ്ജന്മ പാപം. മണ്ണാങ്കട്ട.
ധും.
കണക്കെടുത്തോ.
എടുക്കനൊന്നും ഇല്ല. നിര്‍ത്താന്‍ പോലും ഇല്യ.
എവിടെ പൊടി പൂരം.
മമ്മൂട്ടി സ്വാഹ. അതു ശരി. ആരാണയാള്‍.?
തിരുമേനി വിഡ്ഢിത്തം ഉവാചാതെ.
മമ്മൂട്ടി ഈസ് ത ഹീറോ ഓഫ് മലയാളം സിനിമാസ്സ്.
അയാള്‍ക്കിവിടെ.?
അവിടെ പോരാ. എന്തോന്ന് പോരാ. രൂപാ... പ്രശസ്തി....?
അതൊന്നുമല്ല.
ഒരു നമ്പര്‍ കറക്കി കറക്കി.. പല നമ്പരും കറക്കാന്‍.
ഇവിടെ നേര്ക്കു നേര്‍ മുട്ടാം. സാമൂഹ്യ പാഠം. !
സത്യം.
സത്യനേത്.
പിന്നേം ശുംഭത്വം.
സാമൂഹ്യ... സമൂഹാ.. രാഷ്ട്രീയാ....വോട്ടാ..ഇലക്ഷനാ...
ഭരണം.
ശരി കുട്ടാ... ഇതും മാരണം.
നീ ആ പെട്ടി ഒന്നു ശരിയാക്ക്.
ഞാനൊന്നു നോക്കിയിരിക്കാം.
എന്‍റെ കോണകം ഉണങ്ങുന്നതു വരെ നല്ല മൂന്നാലു ബ്ലോഗുകള്‍ തുറന്നിട്.
ഞാനൊന്നു നോക്കട്ടെ. എന്താ ശുംഭന്മാര്‍ പറയുന്നത് എന്ന് നമുക്കും അറിയണമല്ലോ.
ശരി. നമ്മുടെ ബ്റോഡ് ബോണ്ഡ് തൊറന്നു. ഞാന്‍ അല്പം ചുക്കു കാപ്പി നിര്‍മ്മിക്കാം.
ചുമ്മാ ഇരുന്ന് ഈ ബ്ലോഗുകള്‍ വായിച്ച് ആര്മ്മാദിച്ച് നിലവിളിക്കോ...
കുട്ടന്‍ പോയി.
ഞാനെന്‍റെ കസേരയിലിരുന്നു ഒന്ന് കറങ്ങി.
കറക്കത്തിനു ശേഷം....
ഒന്നു ചോദിച്ചു പോയി.....ആരവിടെ.?
നേര്‍ത്യാലുള്ളത് തൂത്താ പോകുമോ.? രക്തത്തിലിരിക്കുകയല്ലേ രാജാക്കന്മാര്‍.!
ഹാഹാ...ദിഗന്തങ്ങള്‍ വിറച്ചില്ല....പിന്നെ,
കുട്ടന്‍ വന്നു വിരട്ടി.
ചുമ്മാ മിണ്ടാണ്ടിരുന്ന് ആ മണങ്കൂസ്സ് ബ്ലോഗുകള്‍ വായിച്ച് ആയുസ്സിലെ പാപം തീര്‍ക്കോ....
ലാപുടയുടെ ബ്ലോഗ്..
--------------------
ഹാഹാ...നല്ല കവിതകള്‍...
കൊള്ളാം കൊച്ചനെ.
ലാപുടാ.....
കാറ്റിലലിഞ്ഞ
കരച്ചിലുകള്‍
വന്നു തൊടുമ്പോഴാണ്
മുളങ്കാട്ടില്‍ നിന്ന്
ഭാഷയിലില്ലാത്ത
ഞരക്കങ്ങളുണ്ടാകുന്നത്.
മണ്‍മറഞ്ഞവരുടെ
പറഞ്ഞുതീരാത്ത
വാക്കുകള്‍ മണത്താണ്
വേരുകള്‍
വളഞ്ഞു തിരിഞ്ഞ്
ചിത്ര ലിപികളാവുന്നത്.
പുസ്തക പ്രസാദനത്തിനു് രാജാവിന്‍റെ ആശംസകള്‍.!
കവിത വായിച്ച് രാജാവ് ആത്മ സംതൃപ്തിയില്‍. കുട്ടന്‍ കാണുന്നുണ്ടായിരുന്നു.
ഇഷ്ടപ്പെട്ട കഥകളും കവിതകളും വായിക്കുമ്പോള്‍ രാജാവ് ആ പഴയ കാലത്തേയ്ക്ക് തിരിച്ചു വരുന്നത്.
മനസ്സ് ലോലമായി മുളങ്കാട്ടില്‍ നിന്നൊഴുകുന്ന ഞരക്കങ്ങളായി മാറിയ രാജാവ് ആത്മ സംതൃപ്തിയ്ക്ക് ശേഷം അടുത്ത ബ്ലോഗിലേയ്ക്ക് പോയി.
മമ്മൂട്ടി....
-----------
വാവാ....
എന്‍റമ്മോ. ഇത്രയും ഒക്കെ പറയാന്‍ അറിയുന്ന ഈ ശുംഭനല്ലേ പണ്ട് 15 വര്‍ഷമായി വോട്ടു ചെയ്തിട്ടില്ലെന്ന് പറഞ്ഞത്.
ആരവിടെ.? ഉടവാള്‍ കൊണ്ടുവരൂ എന്ന് പറയാന്‍ രാജാവിന്‍റെ മനസ്സും കരങ്ങളും ആഗ്രഹിച്ചു.
മിണ്ടിയില്ല. മിണ്ടിയാല്‍ ഉരിയാടിയവന്‍ ഇല കൊണ്ടു വരണം. ക്ഷമം. എങ്കിലും ഫോള്ളൊ എന്നും പറഞ്ഞൌ നില്‍ക്കുന്ന കൊഞ്ഞണന്മാരുടെ മുഖത്ത് ഒന്നു കാര്‍ക്കിച്ചു തുപ്പാന്‍ മറന്നില്ല. കമന്‍റു ചെയ്യുന്നവരുടെ കൂട്ടത്തില്‍ അറിയുന്നവര്‍ക്കൊരു കൊഞ്ഞനമെങ്കിലും കൊടുക്കാനും മറന്നില്ല.!
സരസ്വതീ ദേവി.
-------------------
ഓടുകയായിരുന്നു. ആയുധങ്ങളില്ലാതെ.
ഒറ്റ മുണ്ടുടുത്തു്, കൊക്രൂണിയുടെ വശം ചേര്‍ന്ന ഇരുട്ട് മൂടിയ പാതയിലൂടെ ഓടുന്ന രാജാവിനെ ചുക്കു കാപ്പിയുമായി വന്ന കുട്ടന്‍ കണ്ടു.
എന്‍റെ ദൈവമേ... എന്തു പറ്റി. അദ്ദേഹത്തിനു്.? എവിടേയ്ക്ക് പോകുന്നു അദ്ദേഹം.?
സരസ്വതീ ദേവിയുടെ മുലകളുടെ എണ്ണം അറിയാന്‍ ശ്രമിക്കുന്ന ശുംഭനെ വെട്ടാന്‍...... ആരവിടെ എന്ന് രാജാവ് ചോദിക്കാതെ തന്നെ ഇറങ്ങി. മുഴുത്ത തെറിയുമായി ഓടുന്ന രാജാവിന്‍റെ കൈയ്യില്‍ ആ മഹാനേ കിട്ടിയിരുന്നെങ്കില്‍ എന്ന് കുട്ടന്‍ നായര്‍ ആശിച്ചു പോയി.
തുറന്നിരുന്ന കമ്പ്യൂട്ടറില്‍ ആ ബ്ലോഗു കണ്ടു
സ്തംഭിച്ചു നിന്ന കുട്ടന്‍ നായര്‍ ഉറച്ചു പറഞ്ഞു പോയി.
മനുഷ്യനു ഭ്രാന്തു വന്നാല്‍ ചങ്ങലയ്ക്കിടാം.
ബ്ലോഗിനു ഭ്രാന്തു വന്നാലോ.????
മനുഷ്യനു ഭ്രാന്തു വന്നാല്‍ ചങ്ങലയ്ക്കിടാം.
ബ്ലോഗിനു ഭ്രാന്തു വന്നാലോ.????
--------------------------------------