Monday, November 24, 2008

മസ്തിഷ്ക്ക പ്രക്ഷാളനം

സത്യത്തില്‍ ഇന്ന് നടക്കുന്നതെല്ലാം അതു തന്നെ.
നീ പറയുന്നു ഇതാണു ശരി. ഞാന്‍ പറയുന്ന ശരി തെറ്റാണെന്നും.
നിന്‍റെ ശരിയെ ശരിയാക്കാന്‍ നടത്തുന്ന നിന്‍റെ ഗുസ്തികള്‍ എന്‍റെ മസ്തിഷ്ക്കത്തെ പ്രക്ഷാളനം ചെയ്യുന്നു.
എന്‍റെ തെറ്റെന്നു നീ പറയുന്ന തെറ്റിനെ ശരിയാക്കാന്‍ ഞാന്‍ നിന്നെ പ്രക്ഷാളനം ചെയ്യുന്നു.

പണ്ട് അമ്മ പറഞ്ഞു അയ്യോ അതമ്പോറ്റിയാണേ.....
പിന്നെ എന്നോ അമ്മ പറഞ്ഞു ...കൂക്കി.... കൂക്കന്‍ വരും.
അയ്യേ...അതിച്ചീച്ചി.....

പ്രക്ഷാളനത്തിന്‍റെ ആദ്യാക്ഷരി.

കുട്ടന്‍ നായരേ....
അടിയന്‍.
ചുക്കു കാപ്പിയുമായെത്തിയ കുട്ടനൊരു വൃദ്ധനായിരിക്കുന്നു.
ആകാശ കോണിലിരുന്നൊരു തത്ത ചിലച്ചു.
കഴുവര്‍ട മോനേ....
ഹാഹാ.... രാജാവ് ചിരിച്ചു.
കൊക്രൂണിയുടെ കരയില്‍ നില്‍ക്കുന്ന ആഞ്ഞിലി മരം തളര്‍ന്നു നില്‍ക്കുന്നു.

ആരോ.... എന്തോ ഒക്കെ പറഞ്ഞ്....നാട്ടു വഴിയിലൂടെ നടന്നു പോകുന്നുണ്ട്.



ആരവിടെ....
ദിഗന്തങ്ങള്‍ കുലുങ്ങിയ ശബ്ദം കേട്ട്, കൊട്ടാരക്കെട്ടിനുള്ളില്‍ ഇഴഞ്ഞു നടന്ന നിശബ്ദത നിശ്ചലമായി.

ഹാഹാ....അപ്പോള്‍ തുടരാം. അല്ലേ....
---------------------------------------------

5 comments:

രാജാവു് said...

തുടരുന്നതല്ലേ ജീവിതം.:)

Rejeesh Sanathanan said...

ഇതു വായിച്ച് എന്‍റെ മസ്തിഷ്കം ആകെ പ്രക്ഷാളനം ചെയ്യപ്പെട്ടു. അതുകൊണ്ട് ഒന്നു പറയാനില്ല:)

ബഹുവ്രീഹി said...

രാജൻ,

വീണ്ടും എഴുന്നള്ളിയതിൽ ഇതില്പരം സന്തോഷം വേറെയില്ല്യ. രസ്സ്യൻ എഴുത്തായിരുന്നു. ഇടക്ക് വച്ച് എഴുത്തുനിർത്തിപ്പോയതിൽ അല്പം കുണ്ഠിതം തോന്നാതിരുന്നില്ല്യ.

എന്തായാലും തിരിച്ചെത്തിയതിൽ ബഹു സന്തോഷം.കൊട്ടാരം ബുക്കുമാർക്കാക്കി വെച്ചിട്ടുണ്ട്. ഇനിയും വാനപ്രസ്ഥം ഉണ്ടാവില്ല്യല്ലൊ അല്ലെ?

രാജാവു് said...

മാറുന്ന മലയാളി ,കൊട്ടാരത്തിലെ ആദ്യ സന്ദര്‍ശനമാണല്ലോ. നമ്മുടെ വിധി തന്നെയാണു് മസ്തിഷ്ക്ക പ്രക്ഷാളനത്തിന് വിധേയനാകുക എന്നത്. അതല്ലേ ഇവന്മാരെ ഒക്കെ നാം ചുമന്നു നടക്കുന്നത്.:)
ബഹു, കൊട്ടാരത്തിന്‍റെ കഥകളിഷ്ടപ്പെട്ട താങ്കളുടെ വാക്കുകള്‍ക്ക് നന്ദിതം.വാനപ്രസ്ഥമല്ലായിരുന്നു , ഒരു യാത്രയിലായിരുന്നു. കൊട്ടാരം ബുക്കിലാക്കിയതും നാലു വാക്കുകള്‍ പറഞ്ഞതിനും അനന്ദതുന്നിലന്‍ ഞാന്‍.
ഓ.ടോ സംഗീതമെല്ലാം ഉഷാറാവുന്നുണ്ട്.

ഞാന്‍ ആചാര്യന്‍ said...

:) വന്നതില്‍ നന്ദി, സസ്നേഹം..