Sunday, August 13, 2006

നിഴല്‍ രൂപം.

കുട്ടന്‍ നായര്‍ ചോദിച്ചു.അടിയന്‍.മുറുക്കി ച്ചുമപ്പിച്ച ചുണ്ടുകളുമായി രാജാവു ചിരിച്ചു.
പിന്നീട്‌ ഞാലിപ്പൂവന്‍ വാഴകളുടെ മൂട്ടില്‍ പതുങ്ങി നില്‍ക്കുന്ന രാത്രി സന്ധ്യയോടു പറയുന്ന രഹസ്യങ്ങള്‍ രാജാവിനറിയാമായിരുന്നു.

ഇന്നു ശനിയാഴ്ച്ചയാണ്‌ .വെറുതേ രാജാവു തന്റെ കണ്ണുകള്‍ ചുറ്റുവട്ടത്തു പായിച്ചു.ഇടനാഴിക്കും വെളിയില്‍ ,മുതു മുത്തശ്ശന്മാര്‍ രാത്രിയില്‍ കാണിച്ച വിക്രുതികള്‍ ഓര്‍ക്കുന്ന ഈട്ടി കൊണ്ടുണ്ടാക്കിയ ചാരു കിടക്ക വലിച്ചിട്ടിട്ടുണ്ട്‌.ചെറിയ ഒരു തടി ബെഞ്ചില്‍ തന്റെ അത്താഴവും.. സോമരസവും..
ഞാന്‍ ഒന്ന് പറമ്പില്‍ പോയി വരാം.നിനക്കുറക്കം വരാറായോ കുട്ടാ.?

വെറുതേ പറമ്പിലൂടെ നടന്നു.മതിലുകള്‍ക്കപ്പുറം ഏതോ കല്‍പാന്തകാലങ്ങളുടെ നാടി ഇടിപ്പുകള്‍ കേള്‍ക്കാമായിരുന്നു.ഓര്‍മകള്‍ മറവിയുടെകൂട പ്പിറപ്പാണെന്നൊക്കെയുള്ള സത്യം ഓര്‍ത്തുകൊണ്ടു രാജാവ്‌,വയസ്സന്‍ ആഞ്ഞിലി മരച്ചുവട്ടില്‍ കൗപീനമഴിച്ച്‌ ,ആല്‍മപ്രസന്നനായി തിരിച്ചു വന്നു.

കുട്ടന്‍ നായര്‍ പോയി.എട്ടു മണികഴിഞ്ഞാല്‍, കട്ടിലു കണ്ടാല്‍ പിന്നെ കുട്ടന്‍ ശവം ആണ്‌.

തനിക്ക്‌ വാറ്റുകാരന്‍ ഗോവിന്ദനാണ്‌ ഇത്‌ മാസാ മാസം എത്തിക്കുന്നത്‌.പഴയ രാജ ബന്ധത്തിന്റെ നന്ദി.സോമരസം ഗ്ലാസില്‍ പകര്‍ന്നു.ഒന്ന്‌.രണ്ട്‌.

ദേവയാനി നടന്നു വരുന്നു.മതി.ഇനി അത്താഴം കഴിക്കു. പിന്നീട്‌ മുറുക്കിച്ചുമപ്പിച്ച ചുണ്ടുകളുമായി നമുക്ക്‌ ആടുന്ന ഈ സപ്രപഞ്ചകട്ടിലില്‍ കിടക്കാം.ഉറങ്ങാതേ നക്ഷത്രങ്ങള്‍ പറയുന്ന രഹസ്യങ്ങള്‍ കേള്‍ക്കാം. അകലങ്ങളില്‍ കാണുന്ന നിഴലുകള്‍ കണ്ടു പേടിച്ചു കെട്ടിപ്പിടിച്ചുറങ്ങാം.
വെറുതേ ചിരിച്ചു.ഒക്കെ തോന്നലാണ്‌.മൂന്നാമതും പിന്നെ നാലാമതും....നിലാവുള്ള രാത്രിയാണ്‌. പറമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കമുകിന്‍ നിഴലുകള്‍ക്ക്‌ പണ്ടെങ്ങും തോന്നാത്ത മനോഹാരിത.
നീരാഴിയില്‍ നിന്നു കേട്ട ശബ്ദത്തിന്‌ സ്ത്രീ ഗന്ധം. കൊക്രൂണിയുടെ പരിസരത്തുനിന്നു കേട്ട ശബ്ദവും,ആകാശത്തുനിന്നു പൊഴിഞ്ഞു വീണ നക്ഷത്രങ്ങളുടെ മൗനങ്ങള്‍ക്കും പറയാന്‍ ഒന്നു മാത്രം.
ചാരുകിടക്കയില്‍ മലര്‍ന്നു കിടന്ന്‌ പൂര്‍ണ ചന്ദ്രനെ നോക്കി,കമുകിന്റെയും തെങ്ങുകളുടെയും നിഴലില്‍ മറ്റൊരു നിഴലായി പാവം രാജാവ്‌ ഒരു കഥകളും പറയാനാവാതെ,ഒരു വലിയ കഥയായി കിടന്നു.

14 comments:

myexperimentsandme said...

രാജചരിതങ്ങളും പള്ളിയോര്‍മ്മകളും എല്ലാം ഗംഭീരമാകുന്നുണ്ട് രാജാവേ.

അടുത്തതിനായി കാ തോര്‍ത്തിരിക്കുന്ന ഒരു പാവം അടിയന്‍.

രാജാവു് said...

ചാരുകിടക്കയില്‍ മലര്‍ന്നു കിടന്ന്‌ പൂര്‍ണ ചന്ദ്രനെ നോക്കി,കമുകിന്റെയും തെങ്ങുകളുടെയും നിഴലില്‍ മറ്റൊരു നിഴലായി പാവം രാജാവ്‌ ഒരു കഥകളും പറയാനാവാതെ,ഒരു വലിയ കഥയായി കിടന്നു.
ഉദയ സൂര്യന്റെ നാട്ടില്‍ നിന്നും മലയാളത്തിലെ ഒരു മനോഹരമായ ബ്ലോഗിന്റെ ഉടമയായ, വക്കാരി, ഈ പാവം രാജാവിന്റെ ഉറക്ക പ്പിച്ചുകള്‍ക്കായി രണ്ടാമതും എന്റെ കൊട്ടാരത്തില്‍ എത്തി എന്നതു തന്നെ എന്റെ മറ്റൊരു പുണ്യമായി ഞാന്‍ കരുതുന്നു.വീണ്ടും എന്റെ കൂപ്പു കൈ.
രാജാവു്

Adithyan said...

നന്നായിരിയ്ക്കുന്നു രാജാവേ...
ദേ രണ്ടാം അടിയന്‍ ക്യൂവില്‍ :)

രാജാവു് said...

ആരുടെയും അനുവാദമില്ലാതെ എവിടേയും എത്തുന്ന സര്‍വ്വ ചരാചരങ്ങളുടെയും ജീവന്റെ തുടിപ്പായ ആ മഹത്തായ ശക്തിയുടെ പര്യായ പദമായ അല്ലയോ ആദിത്യാ താങ്കളൊരിക്കലും ക്യൂവില്‍ നില്‍ക്കണ്ടാ.
പ്രത്യേകിച്ചും ഈ കൊട്ടാരം താങ്കള്‍ക്കു പുതിയതല്ലല്ലോ.
അശ്വാരൂഢനായ താങ്കളുടെ പാദസ്പര്‍ശനത്തിനായി വീണ്ടും വീണ്ടും ഈ കൊട്ടാരത്തിലെ സര്‍വ്വ ചരാചരങ്ങളും കാത്തിരിക്കുന്നു.
ഭാവുകങ്ങള്‍.
രാജാവു്.

ടി.പി.വിനോദ് said...

ഗംഭീരം രാജാവേ....കുഞ്ഞു കുഞ്ഞു സങ്കടങ്ങളുടെ ഈ വലിയ വലിയ ആഘോഷങ്ങള്‍..

Rasheed Chalil said...

പാവം രാജാവ് ഒരു കഥയായ് കിടക്കാതെ കൂടുതല്‍ ഇങ്ങു പോരട്ടെ

നന്നായിട്ടുണ്ട്.

Unknown said...

ഇഷ്ടപ്പെട്ടു. അടുത്തവയ്ക്കായി കാത്തിരിക്കുന്നു.വി കെ എന്‍ എനിക്കും ഇഷ്ടപ്പെട്ട എഴുത്തുകാരനായിരുന്നു.

രാജാവു് said...


ലാപുഡാ,പാരടിയുടെ അറ്ഥം കുട്ടന്‍ നായര്‍ കൊണ്ടു വന്ന ഡിക്ഷ്ണറിയില്‍ ഇന്ങനെ കൊടുത്തിരിക്കുന്നു. PARADIGM(മാത്രുക)TYPE,MODEL.(A PARADIGM FOR OTHERS TO COPY)
കുട്ടന്‍ തട്ടിന്‍ മുകളില്‍ കിടന്നു കിട്ടിയ ഏതോ പൊടിപിടിച്ചു കിടന്ന നിഘണ്ടുവല്ലേ കൊണ്ടു വന്നതു്.കൊട്ടാരത്തില്‍ വീണ്ടും വന്നതിനു് നമോവാകം.


അനുചേച്ചി,സ്വാഗതം എന്‍റെ കൊട്ടാരത്തിലേയ്ക്കു്,
“പെയ്തിറങ്ങിയ മഴത്തുള്ളികള്‍ക്കുള്ളിലായ്‌
പെയ്തിറങ്ങിയെന്‍ മോഹവും സ്വപ്നവും”
എന്നതിനെ ഇന്ങനെ ഞാനൊന്നു വായിച്ചോട്ടേ
“പെയ്തിറങ്ങിയ മഴത്തുള്ളികള്‍ക്കുള്ളിലായ്
പെയ്തിറന്ങാതെ പോയൊരാ സ്വപ്നന്ങള്‍.”


ദില്ബാസുരന്‍ ആദ്യമായി സ്വാഗതം.
മുന്‍പു് ലപുഡായുടെ ഒര്‍ കമ്മന്ന്റ്റിലും വ്.കെ.എന്‍ സൂചിപ്പിക്കപ്പെട്ടു.ആ വലിയ പ്രതിഭാശാലിയുടെ മുന്‍പില്‍ ഈ പാവം രാജാവിനെ വിളിക്കണോ.മലയാളം പുസ്തകന്ങളോ എന്തിനു് ആഴ്ച്ചപ്പതിപ്പുകളോ പോലും കിട്ടാത്ത ഒരു പ്രദേശത്തു് 26 വര്‍ഷമായി കഴിയുന്ന ഈ പരദേശി ,ഈ പ്രവാസി രാജാവു് ..വെറുതേ വിളിച്ചു പോകുന്നു. ആരവിടെ. ?
നിന്ങ്ളെല്ലാവര്‍ക്കും എന്‍റെ കൊട്ടാരത്തിലേയ്ക്കെന്നും സ്വാഗതം.


രാജാവു്.

Unknown said...

രാജാവേ,
ആ ശൈലിയിലുള്ള uncanny coincidence ആണ് ഞാന്‍ പരാമര്‍ശിച്ചത്.തിരുവുള്ളക്കേട് ഉണ്ടാവരുത്!

രാജാവു് said...

തിരുവുള്ളക്കേടോ.
പിന്നെയീ കൊട്ടാര‍വും കോട്ടകത്തളന്ങളും ഞാനും മാത്രമാകില്ലേ.
ഞാന്‍ പറന്ഞതു് ലപുഡായും
വീ.കെ.എന്‍ സൂചിപ്പിച്ചിരുന്നു.
വി കെ എന്‍ ,എം.ടി,ഒ.വി,മുകുന്ദന്‍ എല്ലാവരും എനിയ്ക്കും പ്രിയര്‍ തന്നെ.
ഭാവുകന്ങള്‍ ദില്‍‍ബാസ്സുരാ,തീര്‍ച്ചയായും നിന്ങള്‍ക്കു് കൊട്ടാരത്തില്‍ എന്നും സ്വാഗതമുണ്ട്‌.
രാജാവു്

വളയം said...

അവിടുത്തെ വിജയരഥമുരുളുന്ന ഈ പാതയോത്ത്
ഇക്കണ്ട മാലോകരോടൊപ്പം അടിയനും തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിക്കുന്നുണ്ടേ..
“ആര്‍‌പ്പോ..ഹൂയ്...ഹൂയ്...”

രാജാവു് said...

വളയമേ സുസ്വാഗതം,
ആരോടും ചോദിക്കാതെ പടിയിറന്ങാന്‍ നിന്ന എന്‍റെ കഥകളെ ഞാന്‍ തടന്ഞു.പോകരുത്.പടിയിറന്ങരുതു്.

എവിടെയൊ മറന്നുവെച്ചുപോയ പേന ഞാന്‍ നോക്കിയെടുത്തു.

കാലം എന്‍റെ പേനയുടെ മഷിയുണക്കി തീര്‍ത്തിട്ടില്ലാഎന്നു തോന്നുന്നു.


സ്വാഗതം സുഹ്രുത്തെ.
രാജാവു്.

Anonymous said...

ഇത്തിരിവെട്ടം,
സ്വാഗതം.
ഒരു കഥയായ് കിടന്നുപോയ് ഞാനല്പനേരം,
ഒന്നോര്‍ത്താല്‍ എല്ലാം വെറും പാഴ് കഥകളല്ലേ.

കൊട്ടാരത്തിനുള്ളിലേയ്ക്കു് സ്വാഗതം.

റാജാവു‍്.

രാജാവു് said...

സ്വാഗതം കൈത്തിരി,
ഓര്‍മ്മ തന്‍ തൂവലാല്‍ എന്നെ തലോടുന്ന താങ്കള്‍ക്കു് സുസ്വാഗതം.ഒറ്റയ്ക്കു് കഴിയുന്ന ഈ പാവം രാജാവിനു് നിങ്ങളൊക്കെയേ ഉള്ളൂ.വീണ്ടും വരിക.

രാജാവു്.