Friday, August 11, 2006

രൂപാന്തരങ്ങള്‍

ഹരിനാമകീര്‍ത്തനം വായിച്ച കുട്ടന്‍ നായരെ ക്കുറിച്ചു പറയാതെ ഈ രാജാവിനൊന്നും പറയാനൊക്കില്ല.

ദേവയാനിയെ ഓര്‍ത്തു ഒരു കുടം കണ്ണീരൊഴിച്ചു കരഞ്ഞ സാലഭഞ്ജികകള്‍ക്കു വരെ പറയാന്‍ ഒത്തിരി കഥകള്‍.
വവ്വാലുകള്‍ പറക്കുന്ന തട്ടിന്‍പുറങ്ങളില്‍ വേട്ടാവളിയന്മാരുണ്ടാക്കിയ ചെറിയ സുഷിരങ്ങള്‍ക്കു പോലും പറഞ്ഞാല്‍ തീരാത്ത കഥകള്‍.
കൊക്രൂണിയുടെ അഗാഥ ഗര്‍ത്തങ്ങളില്‍ ഉറങ്ങുന്ന ഭൂതത്താന്‍ തവളയ്ക്കും പറയാന്‍ കഥകള്‍.

ആരവിടെ. അതു കുട്ടന്‍ നായരായി മാറിയ അവസ്ഥാന്തരത്തിനും ആയിരം കഥകള്‍.


ഒരുപകഥകളും ഇല്ലാതെ സത്യത്തിന്റെ മഹാല്‍ഭുതങ്ങളുടെ ,മുന്നില്‍ കാലം ഒരു പ്രഹേളികയുടെ പരിവേഷം അണിയുമ്പോള്‍..എവിടെയോ കുട്ടന്‍ നായരെന്ന മഹാ സത്യം രാജാവിന്റെ മുന്നില്‍ .. തലമുറകള്‍ക്കു മുന്‍പെങ്ങോ ഏതോ അടിച്ചുതളിക്കാരിക്കു ദാനമയി നല്‍കിയ രാജ രക്തത്തിന്റെ അവസാന കണ്ണിയായ്‌ കുട്ടന്‍ നായര്‍.



കഞ്ഞി കുടി കഴിഞ്ഞ രാജാവു വെളിയില്‍ ഇട്ടിരുന്ന ചാരു കസേരയില്‍ ഇരുന്നു.
കുട്ടന്‍ നായരേ. മാത്ര്ഭൂമി പ്പത്രവുമായി വന്ന കുട്ടന്‍ നായരൊടു രാജാവു പറഞ്ഞു. ആ ചെല്ലമിങ്ങു കൊണ്ടു വരൂൂ.പഴയ ചീനഭരണിയില്‍ നിന്നും കൈ ഇട്ടെടുത്ത പാക്കുകള്‍ വെട്ടി വെറ്റിലയുമായി രജാവിനെ എല്‍പിച്ചു കുട്ടന്‍ നായര്‍ നടന്നു പോയി.
മുറുക്കി .രസിച്ചു തുപ്പിയതിനുശേഷം രാജാവു എഴുന്നേറ്റു.
മണ്ടയുണങ്ങി നിന്ന വാഴകളുടെ തല കൊയ്തെടുത്തു.
വെറുതേ ഇടനാഴിയിലൂടെ നടന്നു.
സംഗീത പ്പുരയില്‍ ...എപ്പൊഴോ
മറിഞ്ഞു വീണു
കിടന്ന ഏതോ വീണയില്‍ നിന്നും ദേവയാനിയുടെ ശബ്ദം കേട്ടു
ദേവയാനി,കുട്ടന്‍ നായര്‍....
എവിടെ ഞാന്‍ ആരംഭിക്കും.തുടര്‍ച്ചയും അവസാനവും ഒന്നാണെന്നും,ജനനവും മരണവും ഒന്നു തന്നെ എന്നും അറിയാവുന്ന രജാവു ആരും കേള്‍ക്കാതെ ചോദിച്ചു പോയി. ആരവിടേ.

2 comments:

രാജാവു് said...

ദേവയാനി,കുട്ടന്‍ നായര്‍....
എവിടെ ഞാന്‍ ആരംഭിക്കും.തുടര്‍ച്ചയും അവസാനവും ഒന്നാണെന്നും,ജനനവും മരണവും ഒന്നു തന്നെ എന്നും അറിയാവുന്ന രാജാവു ആരും കേള്‍ക്കാതെ ചോദിച്ചു പോയി. ആരവിടേ.
രാജവിളംബരം

Satheesh said...

ഇഷ്ടപ്പെട്ടു! ഒരു വി കെ എന്‍ ടച്ച്!
വീണ്ടും പ്രതീക്ഷിക്കുന്നു-ഈ സീരീസില്‍ അടുത്തതിനു!